സ്വാദുള്ള വില്ലൻ; 'മയോണൈസ്' എന്ന കൊലയാളി; കരുതിയിരിക്കാം 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാദുള്ള വില്ലൻ; ‘മയോണൈസ്’ എന്ന കൊലയാളി; കരുതിയിരിക്കാം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 10:00 am IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ തീൻമേശ കീഴടക്കിയ അറേബ്യൻ വിഭവങ്ങളാണ് കുഴമന്തിയും ഷവർമയുമൊക്കെ. ഇതിനൊപ്പം കൂടിയതാണ് മയോണൈസും. മിക്കയിട‍ത്തും ഈ മോണൈസിന്റെ പേരിൽ കുത്തും കൊലയും വരെ നടന്നിട്ടുണ്ടെങ്കിലും ഇവയുടെ അപകടം എത്രത്തോളമുണ്ടെന്ന് വാസ്തവത്തിൽ‌ നാം തിരിച്ചറിഞ്ഞിട്ടില്ല. മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ. 56-കാരിയുടെ മരണവാർത്തയുടെ ഞെട്ടലിലാണ് ഇന്ന് കേരളം ഉണർന്നത്.

കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം. സൂക്ഷിച്ച് ഉപയോ​ഗിച്ചില്ലെങ്കിൽ കൊടുംവിഷം ആകുന്ന ഒന്നാണ് മയോണൈസ്. എണ്ണ, മുട്ടവെള്ള, അസിഡിറ്റിയുള്ള ദ്രാവകങ്ങളായ നാരങ്ങാനീര്, വിനാ​ഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോ​ഗിക്കുന്നത്.

മുട്ടയുടെ വെള്ളയിൽ വെജിറ്റബിൽ ഓയിലും സോയാബീൻ ഓയിലും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. ചിലപ്പോൾ ഇതിൽ മഞ്ഞയും ചേർക്കും. 80 ശതമാനം ഇത്തരം ഓയിലും 10 ശതമാനം മുട്ടയുമാണ് കണക്ക്. ഇതിൽ 3-4 ശതമാനം വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നു. അൽപം ഉപ്പും അൽപം പഞ്ചസാരയും ചേർക്കുന്നു. ഇതൊന്നും തന്നെ വേവിയ്‌ക്കാതെയാണ് ഉണ്ടാക്കുന്നത്. ശരിയായ രീതിയിൽ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും മയോണൈസ് വില്ലനാകുന്നത്.

ഫ്രഷായി മയോണൈസ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വിറ്റാമിൻ ഇ, കെ തുടങ്ങിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മുട്ടയിലെ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിനും സമ്മർദ്ദത്തെ ചെറുക്കുന്നതിനും ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കുന്നു.

എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷവും മയോണൈസ് കഴിച്ചാൽ ആരോ​ഗ്യത്തിന് നേർവിപരീതമായി ദോഷം ചെയ്യും. പച്ചമുട്ടയിലെ സാൽമോണല്ല ബാക്ടീരിയകളാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയയുടെ എണ്ണം കൂടും. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർദ്ധിക്കാനും ഹൃദയാരോ​ഗ്യത്തെ ബാധിക്കാനും മയോണൈസിന് കഴിയും. ‌‌

മയോണൈസിൽ കലോറിയും കൂടുതലാണ്. പുറം നാടുകളിൽ ഇപ്പോഴും ഒലീവ് ഓയിലും സോയാബീൻ ഓയിലും ഉപയോഗിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതുണ്ടാക്കുന്നത് കൊഴുപ്പേറിയ സൺഫ്ലവർ ഓയിൽ ഉപയോഗിച്ചാണ്. മറ്റ് എണ്ണകളുടെ ഉയർന്ന വിലയാണ് ഇതിന് പിന്നിൽ. വിനാ​ഗിരിയും നാരങ്ങാനീരും കൃത്യമായി ചേർത്തില്ലെങ്കിലും പണി കിട്ടും. പച്ചമുട്ട ചെറുതായി വേവിച്ച ശേഷം മയോണൈസ് ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്നതാകും ആരോ​ഗ്യത്തിന് നല്ലത്. രണ്ട് മണിക്കൂർ നേരം മാത്രമേ മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവൂ എന്നാണ് വിദ​ഗ്ദർ പറയുന്നത്.

Tags: Side effectsMayonnaise
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies