വാജ്‌പേയി സാഹിബുമായി ഉണ്ടാക്കിയ കരാർ നാം ലംഘിച്ചു; അത് നമ്മുടെ തെറ്റ്; 1999-ലെ ലാഹോർ കരാർ പാകിസ്താൻ ലംഘിച്ചെന്ന് സമ്മതിച്ച് നവാസ് ഷെരീഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്‌പേയി സാഹിബുമായി ഉണ്ടാക്കിയ കരാർ നാം ലംഘിച്ചു; അത് നമ്മുടെ തെറ്റ്; 1999-ലെ ലാഹോർ കരാർ പാകിസ്താൻ ലംഘിച്ചെന്ന് സമ്മതിച്ച് നവാസ് ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 05:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: താനും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ഒപ്പുവെച്ച 1999 ലെ ലാഹോർ കരാർ ലംഘിച്ചതിന് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തി.

പിഎംഎൽ-എൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത വേളയിലാണ് 1999 ഫെബ്രുവരി 21 ന് ഒപ്പുവച്ച കരാർ പാകിസ്താൻ ലംഘിച്ചുവെന്ന് കാർഗിൽ യുദ്ധത്തെക്കുറിച്ച് വ്യക്തമായി പരാമർശിച്ചു കൊണ്ട് ഷരീഫ് സദസ്സിനെ ഓർമ്മിപ്പിച്ചത്.

“1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി. അതിനുശേഷം വാജ്പേയി സാഹിബ് ഇവിടെ വന്ന് നമ്മളുമായി ഒരു കരാറുണ്ടാക്കി. എന്നാൽ നമ്മൾ ആ കരാർ ലംഘിച്ചു. അത് ഞങ്ങളുടെ തെറ്റാണ്,” ഷരീഫ് പിഎംഎൽ-എൻ യോഗത്തിൽ പറഞ്ഞു.

“ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നത് തടയാൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ പാകിസ്താന് അഞ്ച് ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാൻ അത് നിരസിച്ചു. ഇമ്രാൻ ഖാനെപ്പോലെ ഒരാൾ എന്റെ സീറ്റിൽ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം ക്ലിൻ്റന്റെ വാഗ്ദാനം സ്വീകരിക്കുമായിരുന്നു,” ഷരീഫ് കൂട്ടിച്ചേർത്തു.

സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കി ആറ് വർഷത്തിന് ശേഷം നിയമനടപടികൾ കടന്ന് കുറ്റവിമുക്തത്താക്കപ്പെട്ടപ്പോഴാണ് ഭരണകക്ഷിയായ പാകിസ്താൻ മുസ്‌ലിം ലീഗിന്റെ പ്രസിഡൻ്റായി ജനറൽ കൗൺസിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഷെരീഫിന്റെ പ്രസ്താവനയോട് പാകിസ്താൻ സൈന്യം പ്രതികരിച്ചിട്ടില്ല.

2017-ൽ, പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളിൽ അഴിമതി ആരോപിച്ച് നവാസിനെ പ്രധാനമന്ത്രിയും പാർട്ടി പ്രസിഡൻ്റുമായി പാകിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി.

പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 62, 63 പ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തിക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ തലവനാകാൻ കഴിയില്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിധിച്ചതിനെത്തുടർന്ന് 2018-ൽ നവാസിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു .

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനത്തിന്റെ രൂപരേഖ പ്രഖ്യാപിച്ച ചരിത്രപരമായ ലാഹോർ പ്രഖ്യാപനത്തിൽ 1999 ഫെബ്രുവരി 21 ന് വാജ്‌പേയിയും ഷരീഫും ഒപ്പുവച്ചു. കരാർ മേഖലയിൽ സമാധാനത്തിന്റെ ഒരു വലിയ മുന്നേറ്റത്തിനുള്ള സൂചനയാണ് നൽകിയത്, എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിൽ പാകിസ്താൻ നടത്തിയ കടന്നുകയറ്റം കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചു.

1999 മെയ് മുതൽ ജൂലൈ വരെ നീണ്ടുനിന്ന കാർഗിൽ സംഘർഷം കാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമായി, പാകിസ്താന്റെ ഭാഗത്തുള്ള നാശനഷ്ടങ്ങളുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമല്ലെങ്കിലും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. പാക്ക് സൈനികരും തീവ്രവാദികളും കൈവശപ്പെടുത്തിയ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചതോടെ സംഘർഷം അവസാനിച്ചു,

Tags: Atal Bihari Vajpayee.Nawaz Sharif
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies