ടി20 ലോകകപ്പിന് മുന്നോടിയായിനബീബയ്‌ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കായി കളിക്കാനിറങ്ങിയവരിൽ മുഖ്യ സെലക്ടറും പരിശീലകനും. ഐപിഎല്ലിന് പിന്നാലെ ടീമിലുൾപ്പെട്ട താരങ്ങൾ അവധിയിൽ പോയതാണ് കങ്കാരുകൾക്ക് പ്രതിസന്ധിയായത്. സ്ക്വാഡിൽ 9 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
എങ്കിലും മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചു. ഡേവിഡ് വാർണർ(21 പന്തിൽ 54) ജോഷ് ഹേസിൽവുഡ് 2/5 ആദം സാംപ 3/25 എന്നിവരുടെ പ്രകടനമാണ് നിർണായകമായത്. 10 ഓവർ ബാക്കി നിൽക്കെ നബീബിയ ഉയർത്തിയ 119റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ മറികടക്കുകയായിരുന്നു.
ചീഫ് സെലക്ടറും മുൻ ക്യാപ്റ്റനുമായി ജോർജ് ബെയ്ലി, മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് എന്നിവരടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകളാണ് ഗ്രൗണ്ടിലിറങ്ങിയത്. 46കാരനായ ഫീൾഡിംഗ് പരിശീലകൻ ആൻഡ്രേ ബോറോവെക്കും കളിക്കാനിറങ്ങി. മാക്സ് വെൽ, കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്, മാർക്കസ് സ്റ്റോയിനിസ് എന്നിവരെല്ലാം കുടുംബത്തിനൊപ്പമാണ്.