ബഹിരാകാശത്ത് ചൈനീസ് കട‍ന്നുകയറ്റം?  ചൈനയുടെ പേടകത്തിൽ നിന്ന് പുറന്തള്ളുന്നത് അജ്ഞാത വസ്തു; നിർണായക വെളിപ്പെടുത്തൽ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് ചൈനീസ് കട‍ന്നുകയറ്റം?  ചൈനയുടെ പേടകത്തിൽ നിന്ന് പുറന്തള്ളുന്നത് അജ്ഞാത വസ്തു; നിർണായക വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

ചൈനയുടെ രഹസ്യ ബഹിരാകാശ പേടകം ഭ്രമണപഥത്തിലേക്ക് അജ്ഞാത വസ്തുവിനെ പുറന്തള്ളുന്നതായി റിപ്പോർട്ട്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 372 മൈൽ ഉയരത്തിൽ നി​ഗൂഢ വസ്തുവിനെ തുറന്നുവിട്ടതെന്ന് അമേരിക്കൻ ബഹിരാകാശ സേന സൂചന നൽകുന്നു. സേന ഇതിനെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ‌

ഹാർവേർഡ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനാ‌യ ജോനാഥൻ മക്‌ഡൊവൽ മെയ് 24-നാണ് ആദ്യമായി നി​ഗൂഢ വസ്തുവിനെ കാണുന്നത്. ഒരു പക്ഷേ ഇത് ഉപഗ്രഹ വിന്യാസമാകാം അല്ലെങ്കിൽ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഹാർഡ്‌വെയർ തിരികെ ഭൂമിയിലേക്ക് എത്തുന്നതാകാം എന്നാണ് പ്രാഥമിക നി​ഗമനം. കാനഡയിലെ കൊളംബോയിലെ ​ഗ്രൗണ്ട് സ്റ്റേഷനെയാണ് വസ്തു ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് വാനനിരീക്ഷകനായ സ്കോട്ട് ടില്ലി പറയുന്നത്. ഒപ്റ്റിക്കൽ-ബാൻഡ് ബഹിരാകാശ നിരീക്ഷണത്തിൽ വൈദഗ്ധ്യമുള്ള സ്വിറ്റ്സർലൻഡിലെ ഗ്രൂപ്പം​ഗമാണ് ടില്ലി. ഡിസംബർ 15-ന് ചൈനീസ് പേടകം വിക്ഷേപിച്ചത് മുതൽ പേടകത്തെ നിരീക്ഷിച്ച് വരികയാണ്.

ചൈനീസ് മിത്തോളജിക്കൽ സ്പിരിറ്റ് ഡ്രാഗണിന്റെ ‘ഷെൻലോംഗ്’ എന്ന് പേരിട്ടിരിക്കുന്ന പേടകം കഴിഞ്ഞ ഡിസംബറിലാണ് വിക്ഷേപിച്ചത്. ഇതിന് പിന്നാലെ നിരവധി വസ്തുക്കളാണ് ഭ്രമണപഥത്തിലേക്ക് പേടകത്തിൽ നിന്ന് പുറന്തള്ളുന്നത്. ചൈനീസ് ബഹിരാകാശ പേടകത്തിന്റെ പ്രവൃത്തികൾ അമേരിക്ക നാളുകളായി നിരീക്ഷിക്കുന്നുണ്ട്. ബഹിരാകാശ യുദ്ധത്തിന് വരെ ചൈന പ​ദ്ധതിയിടുന്നുണ്ടെന്ന് നാസ മേധാവി സൂചിപ്പിച്ചിരുന്നു.

ബഹിരാകാശം സമാധാനപരമയി ഉപയോ​ഗിക്കുന്നത് ലക്ഷ്യമിട്ടാണ് വിക്ഷേപണങ്ങൾ നടത്തുന്നതെന്ന് മാത്രമാണ് ചൈന നൽകുന്ന വിശദീകരണം. ദൗത്യം അവസാനിക്കുന്നതോടെ ബഹിരാകാശ പേടകത്തെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം മറ്റ് വിവരങ്ങൾ മറച്ചുവയ്‌ക്കുകയാണ് ചൈന. ഇത് സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് നേരത്തെ അമേരിക്ക നൽകിയത്.

 

Tags: USFEATURED2China’s secret spaceplaneejects mysterious objectinto Earth’s orbit
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies