ഗംഗയുടേത് മാറ്റത്തിന്റെ 10 വർഷങ്ങൾ, ലോകത്തെ മികച്ച പുനരുദ്ധാരണ പദ്ധതികളിൽ ഒന്നായി യുഎൻ അംഗീകരിച്ചു: 'നമാമി ഗംഗേ' പദ്ധതിയെ പ്രശംസിച്ച് വിദഗ്ധർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗംഗയുടേത് മാറ്റത്തിന്റെ 10 വർഷങ്ങൾ, ലോകത്തെ മികച്ച പുനരുദ്ധാരണ പദ്ധതികളിൽ ഒന്നായി യുഎൻ അംഗീകരിച്ചു: ‘നമാമി ഗംഗേ’ പദ്ധതിയെ പ്രശംസിച്ച് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 11:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുണ്യ നദി ഗംഗയുടെ ശുചീകരണം ലക്ഷ്യം വച്ച് നടപ്പിലാക്കിയ ‘നമാമി ഗംഗേ’ പദ്ധതിക്ക് കീഴിലുള്ള സംരംഭങ്ങളെ പ്രശംസിച്ച് വിദഗ്ധർ. ജനങ്ങളെ കൂടുതൽ നദിയുമായി ബന്ധിപ്പിക്കുന്നതിനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതിനും പദ്ധതി വളരെയധികം സഹായകമായതായി ഐഐടി കാൺപൂരിലെ പ്രൊഫസർ ഡോ. വിനോദ് താരെ പറഞ്ഞു. ‘നമാമി ഗംഗേ’ പദ്ധതി പത്തു വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ പദ്ധതി പൊതു ഇടപെടലുകളിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും ഉണ്ടാക്കിയ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ മികച്ച പത്ത് പുനരുദ്ധാരണ പദ്ധതികളിൽ ഒന്നായി യുഎൻ ‘നമാമി ഗംഗേ’ പദ്ധതിയെ അംഗീകരിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാണസിയിലെ ജനങ്ങൾ നദിയുമായി കൂടുതൽ അടുത്തുവെന്നും പലയിടത്തും നദീതീരത്തെ ഘാട്ടുകൾ പുനർ നിർമ്മിക്കുകയും മലിനജല സംസ്കരണത്തിൽ കൂടുതൽ ഊന്നൽ നൽകിയതായും അദ്ദേഹത്തെ പറഞ്ഞു. നദികളുടെ ശുചീകരണ പ്രക്രിയ എന്ന് പറയുന്നത് ഒരിക്കലും ആർക്കും പത്തിൽ പത്ത് മാർക്ക് നല്കാൻ കഴിയുന്ന കാര്യമല്ല. കാരണം പൂർണമായ ഫലപ്രാപ്‌തി പത്ത് വർഷങ്ങൾ കൊണ്ട് സാധ്യമാകുന്നതല്ലെന്ന് എല്ലാവർക്കുമറിയാം. ഇത് ക്രമേണ പുരോഗതി പ്രാപിക്കുന്ന പദ്ധതിയാണ്. എന്നാൽ വ്യക്തമായ മാറ്റങ്ങൾ ഗംഗയ്‌ക്ക് ഈ പത്ത് വർഷങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖരമാലിന്യങ്ങൾ മുൻപ് ശുദ്ധീകരിച്ചിരുന്നില്ല. ഇന്നലെ ഇപ്പോൾ മലിനജലം ശുദ്ധീകരിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

പദ്ധതിയിൽ കൂടുതൽ നൂതനമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഗംഗയുടേയും അതിന്റെ പോഷക നദികളുടെയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിന്റെ ഫലമായി നദിയിലെ ജൈവ വൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും പുനഃസ്ഥാപനത്തിൽ കാര്യമായ പുരോഗതിയുണ്ടായി. ഗംഗാ ഡോൾഫിനുകൾ,ആമകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ജീവജാലങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗാ പദ്ധതി പ്രകാരം നമാമി ഗംഗേ മിഷന് കീഴിൽ വാരാണസിയിൽ 1469 കോടി രൂപ ചെലവിൽ 17 പദ്ധതികളാണ് ഗംഗയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിയത്.

Tags: VaranasiNamami Gange InitiativeUN
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies