പാലക്കാട്: അട്ടപ്പാടിയിൽ അനീമിയ ബാധിച്ച് വനവാസി യുവതിക്ക് ദാരുണാന്ത്യം. കൊല്ലംകടവ് ഊരിലെ വള്ളി ആണ് മരിച്ചത്. 26 വയസായിരുന്നു. അരിവാൾ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം.
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. അരിവാൾ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്.
ഇന്നലെ രാത്രിയോടെ ഇവർക്ക് കടുത്ത കാലുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.















