ആരാധകർക്ക് വിരുന്നൊരുക്കാൻ ഇവർക്കാകുമോ? അവസാന ലോകകപ്പ് കളിക്കുന്ന താരങ്ങൾ ഇവരൊക്കെ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആരാധകർക്ക് വിരുന്നൊരുക്കാൻ ഇവർക്കാകുമോ? അവസാന ലോകകപ്പ് കളിക്കുന്ന താരങ്ങൾ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ടൂർണമെന്റ് നടക്കുന്നതിനാൽ ടീമുകൾക്ക് കാലാവസ്ഥ വെല്ലുവിളിയായേക്കും. എന്നാൽ എല്ലാ വെല്ലുവിളികളെയും മറികടന്ന് കപ്പുയർത്താൻ കാത്തിരിക്കുന്ന ഒരുപിടി മുതിർന്ന താരങ്ങൾ എല്ലാ ടീമിലുമുണ്ട്. ഒരുപക്ഷേ ഇവരുടെയല്ലാം അവസാന ലോകകപ്പുമാകാം 2024ലേത്. ഇനിയൊരു ലോകകപ്പ് കളിക്കാൻ ഇവരിൽ പലരും ഉണ്ടായേക്കില്ല. ഇത്തരത്തിൽ അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് വാർണർ
ഒന്നാമത്തെ താരം ഡേവിഡ് വാർണറാണ്. ഓസ്ട്രേലിയയുടെ ഇടം കൈയൻ ഓപ്പണറായ വാർണർ ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കഴിഞ്ഞു.ശേഷിക്കുന്നത് ടി20 ഫോർമാറ്റ് മാത്രമാണ്. ഒരുപക്ഷേ ലോകകപ്പോടെ വാർണർ ക്രിക്കറ്റ് കരിയറിന് ഫുൾ സ്റ്റോപ്പിട്ടേക്കാം. അത് കിരീടത്തോടെയാകാമെന്ന പ്രതീക്ഷയിലാകും വാർണർ

രോഹിത് ശർമ്മ
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് അടുത്തയാൾ. ലോകകപ്പിൽ ടീം ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. ഫോമിനെ കുറിച്ച് വിമർശനമുന്നയിക്കുന്നവർക്ക് തന്റെ ബാറ്റിംഗിലൂടെയാണ് അദ്ദേഹം മറുപടി നൽകുന്നത്. അഫ്ഗാനിസ്ഥാനെതിരെ കളിച്ച അവസാന ടി20യിൽ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. ഇനിയൊരു ലോകകപ്പ് കളിക്കാൻ രോഹിത്തിന്റെ ഫിറ്റ്നസും ഫോമും അനുവദിച്ചേക്കില്ല. ഹിറ്റ്മാനും ഇനിയൊരു ലോകകപ്പ് കളിക്കാൻ ടീമിലുണ്ടായേക്കില്ല. ഇതുവരെയുള്ള എല്ലാ ലോകകപ്പും കളിച്ച താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാണ്.

 

വിരാട് കോലി
2026-ൽ അടുത്ത ലോകകപ്പ് നടക്കുമ്പോൾ വിരാട് കോലിക്ക് പ്രായം 38.സ്ട്രൈക് റേറ്റിന്റെ പേരിൽ മുറവിളിക്കൂട്ടുന്നവർക്ക് ബാറ്റുകാെണ്ടാണ് അദ്ദേഹം മറുപടി നൽകുന്നത്. എതിരാളികൾക്ക് ഇന്നും പേടി സ്വപ്‌നമാണ് കോലി. ഏകദിന ലോകപ്പിലും ഐപിഎല്ലിലും ടൂർണമെൻ്റിലെ താരമായ കോലി വിരമിക്കൽ സൂചനയായി നേരത്തെ തന്നെ മത്സരങ്ങളിൽ നിന്ന് വിട്ട് നിന്നിരുന്നു.

ഗ്ലെൻ മാക്‌സ്വൽ

മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഏറെ നാളെയായി ഗ്ലെൻ മാക്‌സ്വെല്ലിനെ അലട്ടുന്നുണ്ട്.  ഫോം തുടരാനായില്ലെങ്കിൽ 2026-ലെ ലോകകപ്പിന് അദ്ദേഹം ഉണ്ടാകാനിടയില്ല.

ടിം സൗത്തീ
നിലവിൽ 35 വയസുള്ള താരം ന്യൂസിലൻഡിന് വേണ്ടി അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്‌ക്കുന്നത്. ഫിറ്റ്‌സിലെ പ്രശ്‌നങ്ങളും പരിക്കും അലട്ടുന്ന താരം ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചേക്കും.

മാത്യൂ വെഡ്
ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാത്യൂ വെഡ് വിരമിച്ചിരുന്നു. നിലവിൽ ഏകദിനത്തിലും ടി20യിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം 2026-ലെ ലോകകപ്പിന് ഓസീസിനായി കളത്തിലിറങ്ങാൻ സാധ്യതയില്ല.

മൊയീൻ അലി
2021ലാണ് മൊയിൻ അലി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് ഏകദിനങ്ങളിലും ടി20യിലും ഇംഗ്ലണ്ടിനായി കളിച്ചിരുന്ന അലി ഐപിഎല്ലിൽ ചെന്നൈയുടെ താരമാണ്.  36 വയസ് കഴിഞ്ഞ താരം 2026-ലെ ലോകകപ്പിൽ വിരമിക്കുമെന്നാണ് കരുതുന്നത്.

മുഹമ്മദ് നബി

അഫ്ഗാനിസ്ഥാൻ താരമായ മുഹമ്മദ് നബിക്ക് ഇപ്പോൾ പ്രായം 39. അടുത്ത ലോകകപ്പിന് താരം ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണ്.

Tags: playerslast t20
ShareTweetSendShare

More News from this section

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

Latest News

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ഗൂഗിൾ മാപ്പ് ചതിച്ചു; തോട്ടിൽ വീണ കാറിൽ നിന്ന് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

‘അമ്മയോ ഭാര്യയോ മകളോ ഉള്ള ഒരു തെമ്മാടി പോലും ഇത്രയും അസഭ്യം പറയില്ല’; തൃഷയ്‌ക്കെതിരായ അധിക്ഷേപം; ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies