എനിക്ക് ലഭിച്ച റിപ്പോർട്ടിൽ സാദ്ധ്യത ഇൻഡി മുന്നണിക്ക്; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും കേരളത്തിൽ വിജയിക്കില്ലെന്നും കെ മുരളീധരൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് ലഭിച്ച റിപ്പോർട്ടിൽ സാദ്ധ്യത ഇൻഡി മുന്നണിക്ക്; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും കേരളത്തിൽ വിജയിക്കില്ലെന്നും കെ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 12:17 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തനിക്ക് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ദേശീയതലത്തിൽ ഇന്ത്യ മുന്നണിയാകും വിജയിക്കുകയെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി കോഴിമുട്ടയുടെ ആകൃതിയിലാകും. കേരളത്തിൽ വട്ടപ്പൂജ്യമായിരിക്കുമെന്നും മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഇവിടെ നിന്ന് വിജയിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നാണ് പ്രതീക്ഷ. ദേശീയതലത്തിൽ ഇൻഡി മുന്നണിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പറയാനാകില്ല. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ പറഞ്ഞ 295 സീറ്റുകൾ മാത്രമാണ് ഇപ്പോൾ തനിക്ക് പറയാനാകുകയെന്നും കെ മുരളീധരൻ പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങളിൽ തൃശൂരിൽ ഉൾപ്പെടെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ വിജയം പ്രവചിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിലാണ് കെ മുരളീധരന്റെ അഭിപ്രായപ്രകടനം.

ഇന്ത്യയിൽ ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും കേരളത്തിൽ മോദിക്കും ബിജെപിക്കും കാല് കുത്താൻ കഴിയില്ല. തന്റെ കണക്കുകൂട്ടലിൽ എൽഡിഎഫിന് രണ്ടാം സ്ഥാനം ലഭിക്കും. മൂന്നാം സ്ഥാനം മാത്രമാകും ബിജെപിക്ക് ലഭിക്കുക. മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. തൃശൂരിലോ നാട്ടികയിലോ രണ്ടാം സ്ഥാനത്തേക്ക് വരാം. ബാക്കി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നാണ് ഞങ്ങളുടെ അനുമാനത്തിൽ മനസിലാക്കിയതെന്നും കെ മുരളീധരൻ പറഞ്ഞു.

മോദിയുടെ ഗ്യാരണ്ടിയുടെ ഉദ്ഘാടനം തൃശൂരിൽ നിന്നായിരുന്നു. അതുകൊണ്ടാണ് ചില ദേശീയ മാദ്ധ്യമങ്ങൾ തൃശൂരിൽ വിജയിക്കുമെന്ന് പറയുന്നത്. നരേന്ദ്രമോദിക്കും ബിജെപിക്കും കേരളത്തിൽ കാലുകുത്താനാകില്ല. ഇത് 100 ശതമാനം ഗ്യാരണ്ടി. അഥവാ ജയിക്കുകയാണെങ്കിൽ എന്ന ഒരു വാക്കിന് പ്രസക്തിയില്ല. ഒത്തുകളി നടന്നിട്ടുണ്ടാകും. പക്ഷെ എന്നാലും ബിജെപി ജയിക്കില്ല.

2019 ൽ സുരേഷ് ഗോപി തൃശൂരിൽ വന്നിറങ്ങുമ്പോൾ സിനിമാ താരം എന്ന ഗ്ലാമർ ഉണ്ടായിരുന്നു. ഇപ്പോൾ തനി രാഷ്‌ട്രീയക്കാരൻ ആയി. വോട്ട് കൂടിയാൽ തന്നെ പരമാവധി 25000 വോട്ടുകളിൽ കൂടുതൽ ലഭിക്കില്ല. എൽഡിഎഫ് ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താനാകുവെന്നും കെ മുരളീധരൻ പറഞ്ഞു.

Tags: BJPndaഇൻഡി മുന്നണിതൃശൂർ ലോക്‌സഭാകെ മുരളീധരൻ
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies