അച്ഛൻ തൃശൂർ എടുത്തു; സുരേഷ് ഗോപിയുടെ വിജയത്തിൽ മധുര പ്രതികരണവുമായി മാധവ് സുരേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛൻ തൃശൂർ എടുത്തു; സുരേഷ് ഗോപിയുടെ വിജയത്തിൽ മധുര പ്രതികരണവുമായി മാധവ് സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 06:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തൃശൂരിൽ നിന്ന്  പാർലമെന്റിലേക്ക് ജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ മാധവ് സുരേഷ്. തൃശൂർ എടുത്തു എന്ന അടിക്കുറിപ്പോടെയാണ് അച്ഛന്റെ ലീഡ് ഉൾപ്പെടെയുള്ള ഫോട്ടോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി മാധവ് പങ്കുവച്ചത്. സഹോദരി ഭാഗ്യയുടെ ഭർത്താവ് ശ്രേയസ് പങ്കുവച്ച സ്റ്റോറിയും മാധവ് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. മാറ്റം അനിവാര്യമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വിജയം ഉറപ്പിച്ച ശേഷം കുടുംബാംഗങ്ങൾക്ക് മധുരം നൽകിയാണ് സുരേഷ് ഗോപി ആഹ്ലാദം പങ്കിട്ടത്. തുടർന്ന് വീട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ പായസം വിതരണം ചെയ്താണ് കുടുംബം വിജയം ആഘോഷിച്ചത്. 412,338 വോട്ടുകളാണ് മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയത്. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.

ബിജെപി നേതാവായതിന്റെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് സുരേഷ് ഗോപി. പലപ്പോഴും കുടുംബവും ഇതിന് ഇരയായിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശൂർ ലൂർദ്ദ് പളളിയിൽ മാതാവിന് പൊൻകിരീടം സമർപ്പിച്ചതിൽ ഉൾപ്പെടെ സൈബറിടങ്ങളിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും വലിയ ട്രോളുകളും ആക്രമണങ്ങളും നേരിട്ടിരുന്നു.

വിജയത്തിൽ സന്തോഷവാനാണെന്നും ജയിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നുവെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തൃശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുകയാണെന്നും അവരിലൂടെയാണ് ജയം സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തകർക്ക് നന്ദി, താൻ ആവശ്യപ്പെടുന്നതിനും നൂറിരട്ടി അവരെനിക്ക് തിരിച്ചുനൽകിയിട്ടുണ്ട്. നരേന്ദ്രമോദി രാഷ്‌ട്രീയ ദൈവമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

Tags: Suresh Gopimadhav suresh2024 NATIONAL ELECTION
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies