ബിആർഎസിന് തെലങ്കാനയിൽ ലഭിച്ചത് ഇരട്ടിപ്രഹരം; നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ലോക്‌സഭയിലും അടിതെറ്റി; സ്വാധീനം ശക്തമാക്കി ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിആർഎസിന് തെലങ്കാനയിൽ ലഭിച്ചത് ഇരട്ടിപ്രഹരം; നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ലോക്‌സഭയിലും അടിതെറ്റി; സ്വാധീനം ശക്തമാക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 12:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിആർഎസിന് ലഭിച്ചത് ഇരട്ടിപ്രഹരം. സംസ്ഥാനത്തെ 17 സീറ്റുകളിൽ ഒന്നിൽ പോലും ബിആർഎസിന് വിജയിക്കാൻ സാധിച്ചില്ല. എട്ട് സീറ്റുകളിൽ ബിജെപിയും എട്ട് സീറ്റുകളിൽ കോൺഗ്രസും വിജയിച്ച് കരുത്ത് തെളിയിച്ചപ്പോഴാണ് ബിആർഎസ് പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്.

അഞ്ച് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിആർഎസിന് തെലങ്കാനയിൽ അധികാരത്തിൽ നിന്നും പുറത്തുപോകേണ്ടി വന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേരിട്ട തിരിച്ചടി പാർട്ടിയെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞിരിക്കുകയാണ്.

മദ്യനയ കുംഭകോണകേസിൽ പാർട്ടി നേതാവ് ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയുടെ അറസ്റ്റ് ഉൾപ്പെടെയാണ് പാർട്ടിയ്‌ക്ക് തിരിച്ചടിയായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദിലാബാദ്, കരിംനഗർ, നിസാമാബാദ്, സെക്കന്തരാബാദ് എന്നീ നാല് സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. എന്നാൽ ഇപ്പോൾ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി ബിജെപി കരുത്തറിയിക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ 119 മണ്ഡലങ്ങളിൽ 64 എണ്ണത്തിൽ വിജയിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ചത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായിരുന്നത്. അവിടെ നിന്നാണ് എട്ട് സീറ്റുകളിലേക്ക് എത്തിയത്. ബിആർഎസിന്റെ ജനകീയത ഇടിയുന്നുവെന്ന് തന്നെയാണ് ഇതിലൂടെ വായിക്കാനാകുക.

ബിജെപി ഇത്തവണ മൽക്കാജ്ഗിരി, ചെവെല്ല, മേദക്, മഹബൂബ് നഗർ എന്നീ മണ്ഡലങ്ങളാണ് അധികമായി നേടിയത്. ബണ്ഡി സഞ്ജയ് ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട നാല് നേതാക്കൾ ലോക്‌സഭയിലേക്ക് മികച്ച വിജയം നേടുകയും ചെയ്തു. കരിംനഗറിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബണ്ഡി സഞ്ജയ്  രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലോക്‌സഭയിലേക്ക് വിജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുസുറാബാദിൽ നിന്നും പരാജയപ്പെട്ട എടല രജേന്ദർ 3.91 ലക്ഷം വോട്ടുകൾക്കാണ് മൽക്കാജ്ഗിരിയിൽ നിന്ന് വിജയിച്ചത്. ബിആർഎസിന്റെ സ്വാധീന കേന്ദ്രങ്ങളായ പലയിടങ്ങളിലും ബിജെപിയ്‌ക്ക് വൻ മുന്നേറ്റമുണ്ടായതും ശ്രദ്ധേയമായിരുന്നു. മേദക്കിലെ വിജയം അത്തരത്തിൽ എടുത്തുപറയേണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ദുബ്ബക്കിൽ നിന്നും പരാജയപ്പെട്ട മുൻ ബിജെപി എംഎൽഎ രഘുനന്ദൻ റാവുവാണ് മേദക്കിൽ നിന്ന് ചരിത്രവിജയം നേടിയത്.

Tags: THELANKANABRSചന്ദ്രശേഖർ റാവു
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies