ലോക ഭക്ഷ്യസുരക്ഷാ ദിനം; മായം കലർന്ന ഭക്ഷണം കഴിച്ച് ലോകത്ത് പ്രതിദിനം രോഗബാധിതരാകുന്നത് 16 ലക്ഷം ആളുകൾ; ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോക ഭക്ഷ്യസുരക്ഷാ ദിനം; മായം കലർന്ന ഭക്ഷണം കഴിച്ച് ലോകത്ത് പ്രതിദിനം രോഗബാധിതരാകുന്നത് 16 ലക്ഷം ആളുകൾ; ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 04:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക ഭക്ഷ്യ സുരക്ഷാ ദിനം. എല്ലാവർഷവും ജൂൺ 7 നാണ് ഈ ദിനമായി ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം വ്യാപകമാകുന്നതിന്റെ അപകടത്തെക്കുറിച്ചുളള ഓർമ്മപ്പെടുത്തലുകൂടിയാണ് ഈ ദിനം.

മായം കലർന്ന ഭക്ഷണം കഴിച്ച് ലോകത്ത് പ്രതിദിനം 16 ലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കണക്കിൽ പറയുന്നത്. ഇവരിൽ 40 ശതമാനത്തോളവും 5 വയസ്സിനു താഴെയുള്ള കുട്ടികളാണ് എന്നതാണ് ഏറെ ഗൗരവകരം. ഈ സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണ് ലോകാരോഗ്യ സംഘടന റീജിയണൽ ഡയറക്ടർ സൈമ വാസെദ്.

പോഷകാഹാരക്കുറവും ശിശുമരണ നിരക്കും വെല്ലുവിളിയാകുന്നതിന് പുറമേയാണ് മായം കലർന്ന ഭക്ഷണവും കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നത്. 2018 ൽ ആണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം നിലവിൽ വരുന്നത്. “അപ്രതീക്ഷിതമായതിനു വേണ്ടി തയ്യാറെടുക്കുക ” എന്നതാണ് ഈ വർഷത്തെ പ്രമേയം.

2018 ൽ ആണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം നിലവിൽ വരുന്നത്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മലിന ഭക്ഷണം എന്ന വിപത്തിനെ കണ്ടെത്തുന്നതിനും തടയുന്നതിനും അതിനെതിരെ പ്രതികരിക്കുന്നതിനും വേണ്ടിയുള്ള ഈ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം “അപ്രതീക്ഷിതമായതിനു വേണ്ടി തയ്യാറെടുക്കുക ” എന്നതാണ്.

സുരക്ഷിമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തെക്കുറിച്ചും സൈമ പറയുന്നു.  ഇടത്തരം രാജ്യങ്ങളിൽ മായം കലർന്ന ഭക്ഷണം മൂലം പ്രതിവർഷം 110 ബില്യൺ ഡോളർ (91756 കോടി രൂപ) സാമ്പത്തിക നഷ്‌ടമുണ്ടാകുന്നു എന്നാണ് കണക്ക്.  മറ്റു വെല്ലുവിളികൾക്കു പുറമെ പ്രതിവർഷം 150 ദശലക്ഷം രോഗങ്ങളും 175,000 മരണങ്ങളും ഇതുമൂലം സംഭവിക്കുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഭക്ഷ്യ സുരക്ഷയെ അഭിസംബോധന ചെയ്യുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്നും സർക്കാരും ഉത്പാദകരും ഉപഭോക്താക്കളും തങ്ങളുടെ പങ്ക് കൃത്യമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതികൾ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും  സർക്കാർ ഒരു പ്രധാന പങ്ക് വഹിക്കുമ്പോൾ വിതരണ ശൃംഖലയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിൽ ഉത്പാദകർ മറ്റൊരു സുപ്രധാന പങ്ക് വഹിക്കുന്നു.

വീട്ടിൽ സുരക്ഷിതമായ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി സ്വീകരിക്കുന്നതിലൂടെയും ഉപഭോക്താക്കൾക്കും മായം കലർന്ന ഭക്ഷണത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിക്കാമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു.

ഭക്ഷ്യ സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുകമാത്രമല്ല സാമ്പത്തിക സ്‌ഥിതി പരിപോഷിപ്പിക്കുകയും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്തുകയും നല്ല ഒരു ഭാവി തലമുറയെ വളർത്തിയെടുക്കുകയും ചെയ്യാം എന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

 

Tags: WHO2024World food safety day
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies