ആദരവോടെ തൊട്ടുവണങ്ങി, കണ്ണിൽ ചേർത്തുവച്ചു; ഭരണഘടന വലിച്ചുകീറുമെന്ന പ്രതിപക്ഷ ആരോപണത്തിന് പ്രവൃത്തിയിലൂടെ മോദിയുടെ മറുപടി  
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദരവോടെ തൊട്ടുവണങ്ങി, കണ്ണിൽ ചേർത്തുവച്ചു; ഭരണഘടന വലിച്ചുകീറുമെന്ന പ്രതിപക്ഷ ആരോപണത്തിന് പ്രവൃത്തിയിലൂടെ മോദിയുടെ മറുപടി  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൻഡിഎ എംപിമാരുടെ യോഗത്തിനെത്തിയ പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തത് ഇന്ത്യയുടെ ഭരണഘടനയെ തൊട്ടുവണങ്ങിയ ശേഷം. യോഗസ്ഥലത്ത് പ്രത്യേക പീഠത്തിൽ പുഷ്പമാല ചാർത്തിവെച്ചിരുന്ന ഭരണഘടനയെ ആദരവോടെ തൊട്ടുവണങ്ങി കൈയ്യിലെടുത്ത് കണ്ണിൽ ചേർത്തുവെച്ച് ധ്യാനനിരതനായി നിന്ന ശേഷമായിരുന്നു പ്രധാനമന്ത്രി ഇരിപ്പിടത്തിലേക്ക് എത്തിയത്.

ഡോ. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ നിമിഷവും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്ര, പിന്നാക്ക കുടുംബത്തിൽ ജനിച്ച എന്നെ പോലൊരാൾ‌ക്ക് രാഷ്‌ട്രത്തെ സേവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ‌ അത് ഭരണഘടന ഒന്നു കൊണ്ട് മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭരണഘടന കോടിക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയും ശക്തിയും അന്തസ്സും നൽകുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

मेरे जीवन का हर पल डॉ. बाबासाहेब अम्बेडकर द्वारा दिए गए भारत के संविधान के महान मूल्यों के प्रति समर्पित है। यह हमारा संविधान ही है, जिससे एक गरीब और पिछड़े परिवार में पैदा हुए मुझ जैसे व्यक्ति को भी राष्ट्रसेवा का अवसर मिला है। ये हमारा संविधान ही है, जिसकी वजह से आज करोड़ों… pic.twitter.com/6TobT8MKHh

— Narendra Modi (@narendramodi) June 7, 2024

ബിജെപി വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കുമെന്ന് ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇൻഡി സഖ്യം നടത്തിയ പ്രചാരണം. ഇതുവഴി വർഗീയ ധ്രുവീകരണത്തിനും പ്രതിപക്ഷം ആവുന്നത് ശ്രമിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുളള പ്രതിപക്ഷ നേതാക്കൾ നടത്തിയ വാർത്താസമ്മേളനങ്ങളിൽ ബഹുഭൂരിപക്ഷത്തിലും ഉയർത്തിക്കാട്ടിയതും മോദിയും ഭരണഘടനയുമാണ്.

എന്നാൽ ഇന്ത്യൻ ഭരണഘടനെ മാറ്റിയെഴുതാനോ വലിച്ചുകീറാനോ തനിക്കെന്നല്ല ആർക്കും സാധിക്കില്ലെന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ഭരണഘടന കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഷ്‌ട്രീയ പ്രചാരണായുധമാണെന്നും എന്നാൽ ബിജെപിക്ക് ഇന്ത്യൻ ഭരണഘടന പവിത്രമായ ഒന്നാണെന്നും പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു.

കുപ്രചരണങ്ങൾ‌ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറാമെന്ന് കരുതിയവർക്ക് തെറ്റി, നീതിയും ധർമവും മറന്ന് തന്റെ സർക്കാർ പ്രവർത്തിക്കില്ലെന്ന കൃത്യമായ രാഷ്‌ട്രീയ സന്ദേശം കൂടിയാണ് ഈ പ്രവൃത്തിയിലൂടെ പ്രധാനമന്ത്രി നൽകിയത്.

Tags: Narendra Modiindian constitutionpm modi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies