രാമായണത്തിലെ പുണ്യ ഇടങ്ങൾ സന്ദർശിക്കാൻ ശ്രീലങ്കയിലേക്ക് പോകാം..; കിടിലൻ പാക്കേജുമായി ഐആർസിടിസി; പുറപ്പെടുന്നത് കൊച്ചിയിൽ നിന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണത്തിലെ പുണ്യ ഇടങ്ങൾ സന്ദർശിക്കാൻ ശ്രീലങ്കയിലേക്ക് പോകാം..; കിടിലൻ പാക്കേജുമായി ഐആർസിടിസി; പുറപ്പെടുന്നത് കൊച്ചിയിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 08:06 pm IST
Facebook
Twitter
WhatsAppTelegram

കുറഞ്ഞ ചെലവിൽ വിദേശ രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇത്തരത്തിൽ പലപ്പോഴും നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നായിരിക്കും ശ്രീലങ്ക. എന്നാൽ ഇവിടേക്ക് എങ്ങനെ എത്തിപ്പെടും, ഒറ്റയ്‌ക്ക് പോവുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, വിശ്വസിച്ച് ഏത് ടൂർ പാക്കേജ് തെരഞ്ഞെടുക്കും തുടങ്ങി നിരവധി കാര്യങ്ങൾ ആലോചിച്ച് പലപ്പോഴും നമ്മൾ യാത്രകൾ മാറ്റി വയ്‌ക്കുന്നു. എന്നാൽ ഇനി യാത്ര മാറ്റി വയ്‌ക്കേണ്ടതില്ല. പകരം ഇത്തരം ചിന്തകൾ മാറ്റി വച്ചോളൂ.. ശ്രീലങ്കയ്‌ക്ക് പോകാനുള്ള കിടിലൻ ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി എത്തിയിരിക്കുന്നു. കൂടുതൽ അറിയാം..

കൊച്ചിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊളംബോ നഗരം മുതൽ നുവാര എലിയ മലനിരകൾ വരെ സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന പാക്കേജാണിത്. രാമായണത്തിലെ പുണ്യ ഇടങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള അവസരം കൂടിയാണ് ഐ.ആർ.സി.ടി.സി ഒരുക്കുന്നത്. ജൂലൈ 14 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന യാത്രയിൽ ആറ് രാത്രിയും ഏഴ് പകലുകളും നിങ്ങൾക്ക് ശ്രീലങ്കയിൽ ആസ്വദിക്കാം.

Trails Of Srlanka Ramayana Yatra Kochi (SEO13) എന്നാണ് ഈ പാക്കേജിന്റെ പേര്. ജൂലൈ 14ന് രാവിലെ 10.20നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്നും കൊളംബോയിലേക്കും, തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, ത്രീ സ്റ്റാർ ഹോട്ടലിൽ താമസം, ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ഗൈഡുകൾ, യാത്രാ ഇൻഷൂറൻസ് എന്നിവയെല്ലാം ഈ പാക്കേജിൽ ലഭ്യമാകും. 66,400 രൂപയാണ് ടിക്കറ്റ് നിരക്ക്.

രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രങ്ങളായ സിഗിരിയ കോട്ട, മണവാരി മുനീശ്വരം ക്ഷേത്രം, സിത അമ്മൻ ക്ഷേത്രം, ദാംബുള്ള ഗുഹാ ക്ഷേത്രം, റാംപോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളും ഈ പാക്കേജിന്റെ ഭാഗമാണ്. ഇതിനുപുറമെ പിന്നവാല എലിഫെന്റ് ഓർഫനേജ്, കാൻഡിയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്, കൊളമ്പോ സിറ്റി ടൂർ തുടങ്ങി നിരവധി സ്ഥലങ്ങളും ഈ പാക്കേജിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കാം..

Tags: sreelankaIRCTC
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies