ആശയവിനിമയത്തിൽ വന്ന പിഴവ്; ബിസിസിഐ കരാർ നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്രേയസ് അയ്യർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആശയവിനിമയത്തിൽ വന്ന പിഴവ്; ബിസിസിഐ കരാർ നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്രേയസ് അയ്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 04:32 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെെഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതിന് മുൻപ് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു താരം കടന്നുപോയിരുന്നത്.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പുറംവേദനയെ തുടർന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തുകയായിരുന്നു. പിന്നീട് താരം കായികക്ഷമത കൈവരിച്ചെന്ന് ദിവസങ്ങൾക്ക് ശേഷം ബിസിസിഐയ്‌ക്ക് റിപ്പോർട്ട് ലഭിച്ചെങ്കിലും രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് ശ്രേയസ് വിട്ടുനിന്നു. പിന്നാലെ ആഭ്യന്തര മത്സരങ്ങൾ കളിച്ചില്ലെന്ന കാരണം മുൻനിർത്തി ശ്രേയസിനെ വാർഷിക കരാറിൽ നിന്ന് ബിസിസിഐ ഒഴിവാക്കി. ഇതോടെ രഞ്ജി മത്സരങ്ങൾ കളിക്കാൻ ശ്രേയസ് നിർബന്ധിതനായി.  കരാർ നഷ്ടമായ ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ മനസുതുറന്നിരിക്കുകയാണ് അയ്യർ.

കഠിനമായ ലോകകപ്പായിരുന്നു 2023-ലേത്. അതിനുശേഷം ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചു. കാരണം എനിക്ക് ഇനിയും ശാരീരിക ക്ഷമത കൈവരിക്കണമായിരുന്നു. ഇതെല്ലാം ശരിയായ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയാതെ പോയതിനാൽ എനിക്ക് പ്രതികൂലമായി കാര്യങ്ങൾ സംഭവിച്ചു. എന്നാൽ ബാറ്റെന്ന ആയുധം കയ്യിലുണ്ടെന്നും ട്രോഫികൾ നേടേണ്ടത് എന്റെ ചുമതലയാണെന്നും ഞാൻ മനസ്സിലാക്കി. രഞ്ജി ട്രോഫിയും ഐപിഎല്ലും നേടിയാൽ, എല്ലാതിനുമുള്ള മറുപടിയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. ആഗ്രഹിച്ചത് പോലെ സംഭവിക്കുകയും ചെയ്തു. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. ദൈവത്തിന് നന്ദി.- അയ്യർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

ഐപിഎല്ലിൽ എമർജിംഗ് പ്ലേയർ അവാർഡ് നേടിയതിന് ശേഷം ക്യാപ്റ്റൻ എന്ന നിലയിൽ കിരീടം നേടുന്ന രണ്ടാമത്തെ താരമാണ് ശ്രേയസ് അയ്യർ. 2015-ൽ ഡൽഹിക്കായി അരങ്ങേറിയ താരം ആ സീസണിൽ തന്നെ എമർജിംഗ് പ്ലേയർ അവാർഡും സ്വന്തമാക്കിയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 439 റൺസാണ് അയ്യർ സ്വന്തമാക്കിയത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷം നായകനെന്ന നിലയിലും താരം കിരീടം സ്വന്തമാക്കി. 2009-ൽ രോഹിത് ശർമ്മയാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

Tags: SREYAS IYERBCCI CENTRAL CONTRACT
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies