മൂന്നാം മോദി സർക്കാരിന് മോടി കൂട്ടാൻ സുരേഷ് ഗോപി മുതൽ ബാലകൃഷ്ണ വരെ; താരപ്രഭയിൽ ലോക്സഭ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മൂന്നാം മോദി സർക്കാരിന് മോടി കൂട്ടാൻ സുരേഷ് ഗോപി മുതൽ ബാലകൃഷ്ണ വരെ; താരപ്രഭയിൽ ലോക്സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാം മോദി സർക്കാർ അധികാരമേൽക്കാൻ ഇനി ഒരുനാൾ മാത്രം. നാളെ രാത്രി 7.15 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. മൂന്നാം മോദി സർക്കാരിന്റെ ഭരണത്തിനായി ലോകം ഉറ്റുനോക്കുമ്പോൾ മന്ത്രി സഭയിൽ ശോഭിക്കാൻ മലയാളികളുടെ സ്വന്തം സുരേഷ് ഗോപി മുതൽ തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണ വരെയുണ്ട്. 18-ാം ലോക്‌സഭയിലെ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം..

സുരേഷ് ഗോപി

കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിക്കുന്ന ആദ്യ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ചാരത്തിൽ നിന്നുയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലയായിരുന്നു തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഒരു തവണ പോലും വോട്ട് നില ഉയർത്താൻ സാധിക്കാതെയായിരുന്നു എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ തൃശൂരിൽ പരാജയപ്പെട്ടത്.

കങ്കണ റണാവത്ത്

ബോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ കങ്കണയാണ് മൂന്നാം മോദി സർക്കാരിന് കരുത്ത് പകരുന്ന അടുത്ത താരം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച കങ്കണ 73,703 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയാണ് വിജയിച്ചത്. 2019ൽ ബിജെപിയിൽ നിന്ന് വഴുതി പോയ മാണ്ഡി മണ്ഡലത്തെ ഇത്തവണ കങ്കണയിലൂടെയാണ് എൻഡിഎ തിരിച്ചു പിടിച്ചത്. ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരുന്നത്. എന്നാൽ കങ്കണയോട് തോൽവി ഏറ്റുവാങ്ങി വിക്രമാദിത്യ സിംഗ് പിന്മാറുകയായിരുന്നു.

അരുൺ ഗോവിൽ

രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിലൂടെ ശ്രീരാമനായെത്തിയാണ് അരുൺ ഗോവിൽ പ്രേക്ഷക ഹൃദയം കവർന്നത്. നടൻ എന്നതിലുപരി പൊതുപ്രവർത്തകൻ കൂടിയായ അരുൺ ഗോവിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് വിജയിച്ചത്. 10,585 വോട്ടിന്റെ ഭൂരിപക്ഷവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഹേമാ മാലിനി

ബോളിവുഡിന്റെ ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ഹേമാ മാലിനി ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ് മത്സരിച്ചത്. കോൺഗ്രസിന്റെ മുകേഷ് ധൻഗറിനെ 2,93,407 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

രവി കിഷൻ

പ്രശസ്ത ഭോജ്പൂരി നടനാണ് രവി കിഷൻ. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച രവി കിഷൻ സമാജ്‌വാദി പാർട്ടിയുടെ കാജൽ നിഷാദിനെ 1,03,526 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

മനോജ് തിവാരി

നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മനോജ് തിവാരി, ഭോജ്പൂരി നടനാണ്. 1,38,778 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ കനയ്യ കുമാറിനെ അദ്ദേഹം തോൽപ്പിച്ചത്.

പവൻ കല്യാൺ

ജനസേന പാർട്ടിയുടെ സ്ഥാപകനും നേതാവുമാണ് പവൻ കല്യാൺ. ആന്ധ്രാ പ്രദേശിലെ പിതപുരം മണ്ഡലത്തിൽ നിന്ന് അദ്ദേഹം 58,546 വോട്ടിനാണ് വിജയിച്ചത്. പവൻ കല്യാണിനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെന്ന് ദേശീയ മാദ്ധ്യമങ്ങളിൽ പറയുന്നു.

നന്ദമുരി ബാലകൃഷ്ണ

ആന്ധ്ര പ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് വിജയിച്ചാണ് ടിഡിപി നേതാവും സൂപ്പർ സ്റ്റാറുമായ നന്ദമുരി ബാലകൃഷ്ണ എംഎൽഎ ആയത്. 12,713 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. എംഎൽഎ ആയത്. ഇദ്ദേഹത്തെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരം.

 

Tags: Lok SabhaModi Sarkkar
Share
Tweet
SendShare

More News from this section

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

Latest News

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies