വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല; തർക്കം രൂക്ഷമായി, കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി സർവീസ് മുടങ്ങി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല; തർക്കം രൂക്ഷമായി, കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി സർവീസ് മുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 08:14 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് വനിതാ കണ്ടക്ടർ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ തർക്കം. വാക്കുതർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയതോടെ സർവീസ് തന്നെ മുടങ്ങി. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയ പ്രിയദർശിനി ബസിലാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ബസിലാണ് യാത്രക്കാരനും വനിതാ കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായത്. യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് കണ്ടക്ടർ വാങ്ങാൻ തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

സംഭവത്തിന് പിന്നാലെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് യൂണിറ്റ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി. വായിൽ കടിച്ചുപിടിച്ച നിലയിലുള്ള നോട്ട് വാങ്ങാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും കണ്ടക്ടർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂത്താട്ടുകുളം പൊലീസിലും വിവരം അറിയിച്ചു. പിന്നാലെ പൊലീസ് സംഘം കൂത്താട്ടുകുളം ബസ് സ്റ്റാൻഡിലെത്തി സംഭവത്തിൽ അന്വേഷണം നടത്തി. ഇതിനിടെ വനിതാ കണ്ടക്ടർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ആശുപത്രിയിൽ നിന്ന് പിന്നീട് കൂത്താട്ടുകുളം സ്റ്റാൻഡിലേക്ക് തിരിച്ചെത്തിയ കണ്ടക്ടർ, മാനസിക സമ്മർദം കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് യൂണിറ്റ് ഇൻസ്‌പെക്ടർ രോഹിണിയെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള ഒ.പി. ടിക്കറ്റും ഇതുസംബന്ധിച്ച അപേക്ഷയും ഇൻസ്‌പെക്ടർക്ക് കൈമാറിയ ശേഷമാണ് കണ്ടക്ടർ മടങ്ങിയത്.

സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഇതോടെ യാത്ര തുടരാൻ കഴിയാതെ കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി.

Tags: KSRTC BUSKSRTC ConductorKerala TransportKothamangalam KSRTCKerala Bus News
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies