സീറ്റ് ബെൽറ്റ് വിവാദത്തിൽ ക്ഷമാപണവുമായി സി.ആർ. മഹേഷ്; ‘എന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചു, ഖേദിക്കുന്നു’, തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സീറ്റ് ബെൽറ്റ് വിവാദത്തിൽ ക്ഷമാപണവുമായി സി.ആർ. മഹേഷ്; ‘എന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചു, ഖേദിക്കുന്നു’, തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 09:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്നും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി എംഎൽഎ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ആർ. മഹേഷും കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്‌സൺ ജെയിംസുമാണ് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

വാഹനം ഓടിക്കുന്നതിനിടെ ജെയ്‌സൺ ജെയിംസ് തന്നെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന ജെയ്‌സണും മുൻസീറ്റിലുണ്ടായിരുന്ന സി.ആർ. മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഏകദേശം 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സിനിമാ ഗാനത്തിന്റെ പശ്ചാത്തല സംഗീതം ചേർത്താണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീൽസായി പോസ്റ്റ് ചെയ്തത്.

ജനപ്രതിനിധിയും ഭരണഘടനാ പദവിയിലുള്ള വ്യക്തിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ഉൾപ്പെട്ട നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. വിവാദം ശക്തമായതോടെ ജെയ്‌സൺ ജെയിംസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. എന്നാൽ അതിനകം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ സി.ആർ. മഹേഷ്, “സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരു പിഴവ് ഉണ്ടായി. ഞാൻ ഖേദം പ്രകടിപ്പിക്കുന്നു” എന്ന് വ്യക്തമാക്കി. പലർക്കും അറിഞ്ഞോ അറിയാതെയോ ട്രാഫിക് നിയമങ്ങളിൽ പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ പോകുന്ന വഴിയിലാണ് സംഭവം നടന്നതെന്ന് ഓർക്കുന്നതായും എംഎൽഎ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട പിഴകൾ അടച്ചതായാണ് തന്റെ ഓർമ്മയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പിഴ അടച്ചിട്ടില്ലെങ്കിൽ അത് അടയ്‌ക്കുമെന്നും തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സി.ആർ. മഹേഷ് അറിയിച്ചു. വിഷ്വൽ മാധ്യമങ്ങളിൽ സംഭവം വാർത്തയായതിനെ തുടർന്നാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായും എംഎൽഎ വ്യക്തമാക്കി.

Tags: CR Mahesh MLASeat Belt ControversyKerala Traffic RulesCR Mahesh Apology
Share
Tweet
SendShare

More News from this section

മദ്യത്തിന് അധിക പണം വാങ്ങിയ ബെവ്കോ ജീവനക്കാർക്ക് പണി; കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി

ലഹരി ഉപയോഗവും കുടുംബ വഴക്കും; അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നാലെ അക്രമാസക്തനായി പ്രതി, പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു

വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല; തർക്കം രൂക്ഷമായി, കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി സർവീസ് മുടങ്ങി

ഡോ. സജിത്ത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം,നിയമനം രത്തൻ യു കേൽക്കറുടെ ഒഴിവിലേക്ക്

ആശയക്കുഴപ്പത്തിനൊടുവിൽ രാത്രി വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്ത്; 281 ഉദ്യോഗസ്ഥർക്ക് പുരസ്കാരം, പ്രഖ്യാപനം വൈകിയത് വിവാദത്തിൽ

ശബരിമലയിൽ ചിങ്ങമാസ പൂജയ്‌ക്ക് തുടക്കം; ആഗസ്റ്റ് 16ന് നട തുറക്കും, പമ്പയിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ, ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ

Latest News

സീറ്റ് ബെൽറ്റ് വിവാദത്തിൽ ക്ഷമാപണവുമായി സി.ആർ. മഹേഷ്; ‘എന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചു, ഖേദിക്കുന്നു’, തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങൾക്ക് നന്ദി

ചെങ്കോട്ടയിൽ ചരിത്രനിമിഷം പിറക്കുന്നു ; 80-ാം സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി വന്ദേമാതരം ആലപിക്കും , പ്രധാനമന്ത്രി മോദിയുടെ പതാക ഉയർത്തൽ ചടങ്ങിന് കനത്ത സുരക്ഷ

ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies