ശബരിമലയിൽ ചിങ്ങമാസ പൂജയ്ക്ക് തുടക്കം; ആഗസ്റ്റ് 16ന് നട തുറക്കും, പമ്പയിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ, ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ ചിങ്ങമാസ പൂജയ്‌ക്ക് തുടക്കം; ആഗസ്റ്റ് 16ന് നട തുറക്കും, പമ്പയിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ, ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 07:51 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട/തിരുവനന്തപുരം: ചിങ്ങമാസ പൂജകൾക്കും ഓണം പൂജകൾക്കുമായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചിങ്ങമാസ പൂജയ്‌ക്കായി ആഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. ഭക്തരുടെ യാത്ര സുഗമമാക്കുന്നതിനായി കെഎസ്ആർടിസിയും വിവിധ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 16 മുതൽ 28 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ചിങ്ങമാസത്തിലെ ഒന്നാം തീയതിയായ ആഗസ്റ്റ് 17ന് രാവിലെ അഞ്ച് മണിയോടെയാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക.

ചിങ്ങം ഒന്നിന് തന്നെ ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. രാവിലെ ഉഷഃപൂജയ്‌ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുകയാണ് ഉൾക്കഴകത്തിന്റെ പ്രധാന ചുമതല. ചിങ്ങം ഒന്നുമുതൽ വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും നടക്കും.

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്‌ക്കും. തുടർന്ന് ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്റ്റ് 24ന് വീണ്ടും നട തുറക്കും.

വെർച്വൽ ക്യൂ വഴി ദർശന സ്ലോട്ട് ഉറപ്പാക്കണം

ചിങ്ങമാസ പൂജയുടെ ഭാഗമായി ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി ദർശന സ്ലോട്ട് ഉറപ്പാക്കണം. ഇതിനായി www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ബുക്കിങ് നടത്താം.

അതേസമയം, ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന സർവീസ് കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ–പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കും. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും ആവശ്യാനുസരണം സർവീസുകൾ ലഭ്യമാക്കും.

നിലയ്‌ക്കൽ–പമ്പ സർവീസുകളും വിപുലമാക്കും

തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിലയ്‌ക്കൽ–പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപത്തെ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ആരംഭിക്കാനും സംവിധാനമുണ്ട്. അതുകൊണ്ടുതന്നെ ചിങ്ങമാസ പൂജയ്‌ക്കും ഓണം പൂജയ്‌ക്കുമായി ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്ക് യാത്രാ സൗകര്യത്തിൽ വലിയ ആശ്വാസമാകും കെഎസ്ആർടിസിയുടെ പ്രത്യേക ക്രമീകരണങ്ങൾ.

ഭക്തരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Tags: SABARIMALAsabarimala virtual queueChingam PoojaSabarimala DarshanKSRTC Special Service
Share
Tweet
SendShare

More News from this section

ലഹരി ഉപയോഗവും കുടുംബ വഴക്കും; അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നാലെ അക്രമാസക്തനായി പ്രതി, പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു

വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല; തർക്കം രൂക്ഷമായി, കണ്ടക്ടർ ഇറങ്ങിപ്പോയി, കെഎസ്ആർടിസി സർവീസ് മുടങ്ങി

ഡോ. സജിത്ത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം,നിയമനം രത്തൻ യു കേൽക്കറുടെ ഒഴിവിലേക്ക്

ആശയക്കുഴപ്പത്തിനൊടുവിൽ രാത്രി വൈകി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്ത്; 281 ഉദ്യോഗസ്ഥർക്ക് പുരസ്കാരം, പ്രഖ്യാപനം വൈകിയത് വിവാദത്തിൽ

ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്

Latest News

ശബരിമലയിൽ ചിങ്ങമാസ പൂജയ്‌ക്ക് തുടക്കം; ആഗസ്റ്റ് 16ന് നട തുറക്കും, പമ്പയിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ, ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ

ചെങ്കോട്ടയിൽ ചരിത്രനിമിഷം പിറക്കുന്നു ; 80-ാം സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി വന്ദേമാതരം ആലപിക്കും , പ്രധാനമന്ത്രി മോദിയുടെ പതാക ഉയർത്തൽ ചടങ്ങിന് കനത്ത സുരക്ഷ

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies