കേന്ദ്രമന്ത്രിസഭയിലെ ജ്യോതിപ്രഭാവം; ഗുണയിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത ജ്യോതിരാദിത്യ സിന്ധ്യ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രമന്ത്രിസഭയിലെ ജ്യോതിപ്രഭാവം; ഗുണയിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

‘രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും ഞങ്ങൾക്ക് അവസാനമല്ല, അത് ജനങ്ങൾക്ക് വേണ്ടിയുള്ള സേവനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു തുടക്കം മാത്രമാണ്. രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ബിജെപി എത്രത്തോളം സന്നദ്ധമാണെന്ന് മനസിലാക്കാൻ ജ്യോതിരാദിത്യ സിന്ധ്യയുടെ ഈ വാക്കുകൾ മാത്രം മതി..

ഭാരതത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിലെ, 29 ലോക്‌സഭാ സീറ്റുകളിലൊന്നായ ഗുണ മണ്ഡലത്തിന്റെ ജനവിധി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. പിതാവ് മാധവ് റാവു സിന്ധ്യയുടെ വിയോഗത്തോടെ 2002 ൽ ഗുണയിൽ മത്സരിച്ച് ലോക്സഭയിലെത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കുളള തുടക്കം. 2002 മുതൽ 2019 വരെ അദ്ദേഹം ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

2020 ൽ കോൺഗ്രസിനോട് കലഹിച്ച് 22 എംഎൽഎമാരുമായി പാർട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2020 ജൂൺ 19 ന് രാജ്യസഭാ എംപിയായി സിന്ധ്യ തെരഞ്ഞെടുക്കപ്പെട്ടു.2021 ജൂലൈ 7-ന് മന്ത്രിസഭാ പുനസംഘടനയിൽ രണ്ടാം മോദി മന്ത്രിസഭയിൽ സിവിൽ ഏവിയേഷൻ മന്ത്രിയായി അദ്ദേഹം നിയമിതനായി.

മുംബൈയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മാധവറാവു സിന്ധ്യയുടേയും മാധവിരാജയുടെയും മകനായി 1971 ജനുവരി ഒന്നിനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ജനനം. മുംബൈയിലെ ക്യാമ്പെയിൻ സ്‌കൂളിലും ഡെറാഡൂണിലെ ദി ഡൂൺ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ സിന്ധ്യ ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് എം.എ. ബിരുദം നേടി.

പിന്നീട് അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. നേടി പഠനം പൂർത്തിയാക്കി. തുടർന്ന് ജൻമനാട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹം 2001 ൽ നടന്ന വിമാനപകടത്തിൽ പിതാവായ മാധവറാവു സിന്ധ്യയുടെ അകാല വിയോഗത്തോടെയാണ് സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നത്.

കോൺഗ്രസിന്റെ റാവു യാദ്വേന്ദ്ര സിംഗിനെ 5,40,929 വോട്ടുകൾക്കാണ് ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ പരാജയപ്പെടുത്തിയത്. 9,23,302 വോട്ടുകളായിരുന്നു അദ്ദേഹം നേടിയത്. സിന്ധ്യയുടെ മുത്തശ്ശി വിജയരാജെ സിന്ധ്യയും പിതാവ് മാധവ് റാവു സിന്ധ്യയും വിജയിച്ചുവന്ന മണ്ഡലമാണിത്. 2019 ൽ സിന്ധ്യയെ കൈവിട്ട ഗുണ ഇത്തവണ വീണ്ടും ഒപ്പം ചേർത്തുനിർത്തു. വ്യോമയാന മന്ത്രി എന്ന നിലയിൽ രണ്ടാം മോദി സർക്കാരിൽ നടത്തിയ മികച്ച പ്രവർത്തനമാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ഗുണമായത്. എട്ട് നിയമസഭാ മണ്ഡലങ്ങൾ ചേർന്ന മധ്യപ്രദേശിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ഗുണ.

റഷ്യൻ അധിനിവേശത്തിനിടെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ നടത്തിയ ഓപ്പറേഷൻ ഗംഗയുടെ മുഖ്യചുമതല വഹിച്ചവരിൽ ഒരാൾ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി മടങ്ങിയെത്തിയതോടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നയതന്ത്ര പ്രാവീണ്യവും കർമ്മശേഷിയുമാണ് തെളിഞ്ഞത്.

Tags: Jyothirathithya Sindya2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Latest News

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies