ഇന്ത്യയുടെ പ്രഥമ വനവാസിക്ഷേമകാര്യ മന്ത്രി; മോദിസർക്കാരിലേക്ക് ജുവൽ ഓറം തിരിച്ചുവരുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പ്രഥമ വനവാസിക്ഷേമകാര്യ മന്ത്രി; മോദിസർക്കാരിലേക്ക് ജുവൽ ഓറം തിരിച്ചുവരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 11:38 pm IST
FacebookTwitterWhatsAppTelegram

ഒഡിഷയിൽ നിന്നുള്ള ബിജെപി നേതാവും വാജ്പേയ് മന്ത്രിസഭയിലെ അം​ഗവുമായിരുന്ന ജുവൽ ഓറം വീണ്ടും കാബിനറ്റ് മന്ത്രിയായി അധികാരമേറ്റു. 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ വനവാസി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഇതിന് ശേഷം ഒന്നാം മോദി സർക്കാരിലും കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

വനവാസി കുടുംബത്തിൽ ജനിച്ചുവളർന്ന ജുവൽ ഓറം ഒഡിഷയിലെ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. ദാരിദ്ര്യം വേട്ടയാടിയ ബാല്യകാലത്തെ അതിജീവിച്ച് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ ജുവൽ, ഇലക്ട്രിക് എൻജിനീയറിം​ഗിൽ ഡിപ്ലോമയും സ്വന്തമാക്കി. രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപ് BHELൽ ആറ് വർഷത്തോളം ജോലി ചെയ്തിരുന്നു. 1989ൽ ബിജെപിയുടെ ഭാ​ഗമായ അദ്ദേഹം 1990ൽ ഒഡിഷയിലെ ബോണായ് മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വട്ടം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനിടെ പാർട്ടിയുടെ മറ്റ് പല ചുമതലകളും ജുവലിൽ നിക്ഷിപ്തമായിരുന്നു.

ബിജെപി എസ്ടി മോർച്ചയുടെ ദേശീയ ഉപാദ്ധ്യക്ഷനായും ദേശീയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 1998ൽ സുന്ദർ​ഗഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നും എംപിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് 1999ൽ വാജ്പേയ് സർക്കാരിന്റെ മന്ത്രിസഭയുടെ ഭാ​ഗമായത്. വനവാസി ക്ഷേമകാര്യ വകുപ്പിന്റെ പ്രഥമ മന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റതെന്ന സവിശേഷതയുമുണ്ട്.

Tags: BJPODISHAIndia2024 NATIONAL ELECTIONJual Oram
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies