രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിയുടെ സമ്മാനമെന്ന് ജോർജ്ജ് കുര്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിയുടെ സമ്മാനമെന്ന് ജോർജ്ജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 12:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സീറ്റ് നേടിക്കൊടുത്തതിനും ഇരുപത് ശതമാനം വോട്ട് നേടിയതിനും പാർട്ടി നൽകിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. ഡൽഹിയിൽ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് 20 ശതമാനത്തിലേറെ വോട്ടുകൾ കേരളത്തിൽ കിട്ടി. തൃശൂരിൽ 75000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി. അത് സുരേഷ് ഗോപി എന്ന പോരാളിയുടെ പ്രത്യേകതയാണ്. അദ്ദേഹത്തിന് എതിരായ എല്ലാ കാര്യങ്ങളും അതിജീവിച്ച് വിജയിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്ത് 20 ശതമാനം വോട്ട് കിട്ടിയത് പ്രവർത്തകരുടെ കഷ്ടപ്പാട് കൊണ്ടാണ്. വിജയിക്കുമ്പോൾ ഒരു സ്ഥാനം കൊടുക്കുന്നത് ഉത്തരവാദിത്വം കൂട്ടുമെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.

വികസനത്തെക്കുറിച്ചുളള കാര്യങ്ങളാണ് ചായസൽക്കാരത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിന് രണ്ട് കൂട്ടരും കൂടി ശ്രമിക്കണം. കേന്ദ്രസർക്കാർ അതിന് വേണ്ടി ശ്രമിക്കും. അത് ചെയ്യണോ വേണ്ടയോ എന്നത് സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

അടൽജി മന്ത്രിസഭയുടെ കാലത്ത് ഒ രാജഗോപാലിന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയിൽ ആയിരുന്നു. അവിടെ നിന്നുളള പരിശീലനം ഗുണം ചെയ്യുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഒ രാജഗോപാലിനെപ്പോലുളളവരോടൊപ്പം പ്രവർത്തിച്ചതിനാൽ അതിന്റേതായ കാഴ്ചപ്പാടുണ്ട്, അതിന്റേതായ ഗുണമുണ്ട് വ്യത്യസ്തമായ രാഷ്‌ട്രീയത്തിലും ചിന്തകളിലും ആ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്ന് ജോർജ്ജ് കുര്യൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ നരേന്ദ്രമോദി സർക്കാരിനെ അംഗീകരിച്ചു തുടങ്ങിയെന്നതിന് തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബിജെപിക്കെതിരായ പ്രചാരണങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിന് കാരണം വികസനമാണ്. രാജ്യം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷരായ ആളുകൾ മോദി സർക്കാരിനെയും പാർട്ടിയെയും പിന്തുണയ്‌ക്കുന്നുണ്ട്.

നേരത്തെ ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയുടെ വോട്ട് ഇടതിലേക്കോ വലതിലേക്കോ പോയെന്നാണ് പറയുന്നത്. പക്ഷെ ഈ തെരഞ്ഞെടുപ്പിൽ അവരിൽ നിന്ന് വോട്ടുകൾ ഇങ്ങോട്ടു വരികയായിരുന്നു. പുതിയ തലമുറ രാഷ്‌ട്രീയത്തിലുപരി രാജ്യത്തിന് നല്ലതാണ് നോക്കുന്നതെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.

Tags: KERALA BJPunion ministerGeorge KurianModi 3.02024 NATIONAL ELECTION
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies