അഫ്രീദിയെയും ബാബറിനെയും ടീമിൽ നിന്ന് പുറത്താക്കണം; ഇവന്മാർക്ക് ഒരു ധാരണയുമില്ല: വസീം അക്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്രീദിയെയും ബാബറിനെയും ടീമിൽ നിന്ന് പുറത്താക്കണം; ഇവന്മാർക്ക് ഒരു ധാരണയുമില്ല: വസീം അക്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 03:52 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം മത്സരത്തിലും തോറ്റ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ വസീം അക്രം. ടൂർണമെന്റുകളിൽ പാകിസ്താന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കിൽ ടീമിൽ മാറ്റം വരണമെന്ന് സ്റ്റാർ സ്‌പോർട്‌സ് ഷോയിൽ മുൻ പാക് താരം പറഞ്ഞു. മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ്, ഫഖർ സമാൻ എന്നിവർക്ക് മത്സരത്തെ കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”10 വർഷമായി ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെ ഇനിയും മത്സരത്തെക്കുറിച്ച് പഠിപ്പിക്കാനാവില്ല. മുഹമ്മദ് റിസ്വാന് മത്സരത്തെക്കുറിച്ച് വ്യക്തമായ ധാരണപോലുമില്ല. ബുമ്രയുടെ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസിൽ നിൽക്കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടത്. അല്ലാതെ ബിഗ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നില്ല വേണ്ടത്. വർഷങ്ങളായി ടീമിന്റെ ഭാഗമായ ഇഫ്തിഖർ അഹമ്മദിന് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല. ഫഖർ സമാന് മത്സരത്തെ കുറിച്ച് ക്ലാസെടുക്കാനും കഴിയില്ല. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ പരിശീലകരെ പുറത്താക്കുമെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നുമാണ് പാക് താരങ്ങൾ കരുതുന്നത്. പരിശീലകരെ നിലനിർത്താനും ടീമിനെ മാറ്റാനുമുള്ള സമയമാണിത്.”വസീം അക്രം പറഞ്ഞു.

ബാബർ അസം, ഷഹീൻ ഷാ അഫ്രീദി എന്നിവർക്കെതിരെയും മുൻ പാക് താരം വിമർശനമുയർത്തി. ”പരസ്പരം സംസാരിക്കാൻ തയ്യാറാകാത്ത താരങ്ങളുണ്ട്. ഇത് അന്താരാഷ്‌ട്ര ക്രിക്കറ്റാണെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും ഓർമ്മ വേണം. അതിന് കഴിഞ്ഞില്ലെങ്കിൽ താരങ്ങളെ വീട്ടിലിരുത്താൻ പിസിബി തയ്യാറാകണം.” അക്രം തുറന്നടിച്ചു.

ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് ബാബർ അസമിനെ പിസിബി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി അഫ്രീദിയെ നിയമിച്ചിരുന്നു. അഫ്രിദീക്ക് കീഴിലും ടീം മോശം പ്രകടനം കാഴ്ചവച്ചതോടെ അസം വീണ്ടും നായകസ്ഥാനത്ത് എത്തുകയായിരുന്നു. ശേഷം രണ്ട് താരങ്ങളും സംസാരിക്കാൻ തയ്യാറായിട്ടില്ല.

Tags: pakistan cricketbabar azamShaheen Afridiwasim akram
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies