കതക് തുറന്നത് മുണ്ടു മാത്രം ഉടുത്ത ഒരാൾ, അദ്ദേഹം അകത്തേക്ക് കയറി; ഇരിക്കാൻ പൊട്ടിയ ഒരു കസേര മാത്രം; മോഹൻലാലിന് മാത്രമേ ഇത് സാധിക്കൂ: അനീഷ് ഉപാസന
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കതക് തുറന്നത് മുണ്ടു മാത്രം ഉടുത്ത ഒരാൾ, അദ്ദേഹം അകത്തേക്ക് കയറി; ഇരിക്കാൻ പൊട്ടിയ ഒരു കസേര മാത്രം; മോഹൻലാലിന് മാത്രമേ ഇത് സാധിക്കൂ: അനീഷ് ഉപാസന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

ഫോട്ടോ ഷൂട്ടിലൂടെ മലയാളികളെ ഞെട്ടിക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡ് സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ സിനിമാപ്രേമികൾ ആഘോഷമാക്കിയ മോഹൻലാൽ ഫോട്ടോകൾക്ക് പിന്നിൽ ഒരാളുടെ അധ്വാനമാണ്. അനീഷ് ഉപാസന എന്ന ഫോട്ടോഗ്രാഫറാണ് മോഹൻലാലിന്റെ മിക്ക സ്റ്റൈലിഷ് ഫോട്ടോകൾക്കും പിന്നിൽ. ദീർഘനാളത്തെ അടുപ്പമാണ് ഇരുവരും തമ്മിൽ. മോഹൻലാലുമായുള്ള സൗഹൃദത്തെ പറ്റിയും അദ്ദേഹവുമായി ആദ്യം സഹകരിച്ചപ്പോൾ ഉണ്ടായ അനുഭവത്തെപ്പറ്റിയും മനസ് തുറക്കുകയാണ് അനീഷ് ഉപാസന. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പേഴ്സണൽ ഫോട്ടോഗ്രാഫറിലേക്കുള്ള യാത്രയെപ്പറ്റി അനീഷ് തുറന്നുപറയുന്നത്.

“ലാൽസാറുമായി ഫസ്റ്റ് ഫോട്ടോഷൂട്ട് ചെയ്യുന്നത് പരദേശി, ചോട്ടാ മുംബൈ തുടങ്ങിയ സിനിമകൾക്കിടയിലാണ്. മോഹൻലാൽ സ്പെഷ്യൽ എന്ന മാഗസിന് വേണ്ടിയാണ് ആദ്യ ഫോട്ടോഷൂട്ട്. താജ് ഹോട്ടലിലാണ് ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു. അത് ഞാൻ അറിഞ്ഞിരുന്നില്ല. ഇവിടെനിന്ന് ഞാൻ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ലാൽ സർ ചോദിച്ചു. അദ്ദേഹം എന്നോട് ചൂടായി. ലാൽ സർ നമുക്കുവേണ്ടി സമയവും മാറ്റിവെച്ചിരുന്നു. കല്യാണം നടക്കുന്ന തിരക്കിനിടയിൽ വച്ച് ഷൂട്ട് ചെയ്യാൻ കഴിയില്ല. അദ്ദേഹം ദേഷ്യപ്പെട്ടപ്പോൾ എന്റെ കയ്യും കാലുമൊക്കെ വിറയ്‌ക്കാൻ തുടങ്ങി. അവസാനം ഷൂട്ട് വേണ്ട എന്ന് വച്ച് ഞാൻ പോകാൻ തുടങ്ങിയപ്പോൾ ലാലേട്ടൻ വിളിച്ചു. ഇയാൾക്ക് ഷൂട്ട് ചെയ്യാൻ ഫ്ലോർ ഉണ്ടോ എന്ന് ചോദിച്ചു. ഫ്ലോർ ഇല്ല, ഒരു വീട്ടിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞു”.

“ആലഞ്ചോട് എന്നുപറയുന്ന സ്ഥലത്താണ് ഞാൻ ഷൂട്ട് ചെയ്യുന്ന വീട്. ജനക്കൂട്ടമുള്ള സ്ഥലമാണ്, സാറിനെ അവിടെ കൊണ്ടുവരിക പ്രയാസവും. പക്ഷേ മുരളിയേട്ടൻ എല്ലാം നിയന്ത്രിച്ചു കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെ ലാലേട്ടൻ കാറിനു വന്ന് അവിടെയിറങ്ങി. അഞ്ചുമണിക്കൂറാണ് അവിടെ ഫോട്ടോഷൂട്ട് ചെയ്തത്. ആ ഫ്ലോറിൽ എസി ഇല്ല,  കറന്റ് പോയാൽ ജനറേറ്റർ ഇല്ല. അവിടെവച്ച് ഫോട്ടോഷൂട്ട് നടത്തി ഫോട്ടോ മാഗസിനിൽ ഇറങ്ങി. അന്നുമുതൽ സർ എന്നെ കൂടെ നിർത്താൻ തുടങ്ങി”.

” ലാലേട്ടനെ വീടിന്റെ അവിടെ കൊണ്ടുവന്ന് ഗേറ്റ് തുറന്ന് സ്റ്റെപ്പ് കയറി. കൂട്ടുകാരോട് ലാൽ സർ വീട്ടിലോട്ടു വരുന്ന കാര്യം പറയാൻ മറന്നിരുന്നു. വീടിന്റെ ബെല്ലടിച്ചത് ലാലേട്ടനാണ്. കതക് തുറന്നത് മുണ്ടു മാത്രം ഉടുത്തിരുന്ന ഒരുത്തൻ. ലാലേട്ടനെ കണ്ടതോടെ അവന്റെ തലകറങ്ങാൻ തുടങ്ങി. ‘പേടിക്കണ്ട, ഞാൻ തന്നെയാ മോനെ’ എന്ന് പറഞ്ഞുകൊണ്ട് ലാൽ സർ അകത്തേക്കും കയറി.  ഇരിക്കാൻ അവിടെ ഒരു പൊട്ടിയ ഫൈബർ ചെയർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലാണ് ലാലേട്ടൻ ഇരുന്നത്. ഒരുങ്ങാൻ ഉണ്ടായിരുന്നത് ചെറിയ ഒരു കണ്ണാടി. സാറിന് അതൊന്നും ഒരു വിഷയമായിരുന്നില്ല. ബാച്ചിലേഴ്സ് മാത്രം താമസിക്കുന്ന വീടായിരുന്നു. പതിമൂന്നോളം ഡ്രസ്സ് മാറി അദ്ദേഹം അവിടെ ഷൂട്ട് ചെയ്തു. ഇന്ത്യൻ സിനിമയിൽ മോഹൻലാലിന് മാത്രമേ അത് സാധിക്കൂ”- അനീഷ് ഉപാസന പറഞ്ഞു.

 

 

Tags: mohanlalSUBAneesh upasana
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

Latest News

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies