സ്റ്റോപ് ക്ലോക്കോ അതെന്ന സാധനം..! പണികിട്ടിയ ആദ്യ ടീം; ഇന്ത്യക്ക് നൽകേണ്ടി വന്നത് അഞ്ചു റൺസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്റ്റോപ് ക്ലോക്കോ അതെന്ന സാധനം..! പണികിട്ടിയ ആദ്യ ടീം; ഇന്ത്യക്ക് നൽകേണ്ടി വന്നത് അഞ്ചു റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

ഐസിസിയുടെ സ്റ്റോപ്പ് ക്ലോക്ക് നിയമത്തിൽ പണികിട്ടുന്ന ആദ്യ ടീമായി അമേരിക്ക. ഓവറുകൾക്കിടെയുള്ള ഇടവേള 60 സെക്കൻ്റാണ്. ഈ നിയമം പാലിച്ചില്ലെങ്കിൽ ആദ്യഘട്ടം മുന്നറിയിപ്പും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റിയുമായിരിക്കും. ഇത് പാലിക്കാതെ വന്നതോടെ അമേരിക്കയ്‌ക്ക് 2 തവണ അമ്പയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പിഴവ് ആവർത്തിച്ചതോടെയാണ് പെനാൽറ്റിയായി 5 റൺസ് ഇന്ത്യക്ക് വിട്ടുനൽകേണ്ടി വന്നത്.  നഷ്ടമായ 5 റൺസിനെ കുറിച്ച് സംസാരിക്കുകയാണ് അമേരിക്കയുടെ പരിശീലകൻ സ്റ്റുവർട്ട് ലോ. കളി ഇന്ത്യയുടെ വരുതിയിലായിരുന്നുവെന്നും ലോ വ്യക്തമാക്കി.

‘കഴിഞ്ഞ മത്സരങ്ങളിൽ സമാന രീതിയിലുള്ള മുന്നറിയിപ്പുകൾ ഞങ്ങൾക്ക് കിട്ടിയിരുന്നു. ടീം പരിശീലനത്തിനിടെ ഇതേക്കുറിച്ച് സംസാരിക്കുകയുമുണ്ടായി. വളർന്നു വരുന്ന ടീമായതിനാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാനുണ്ട്. ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല, മറ്റ് സങ്കീർണമായ കാര്യങ്ങളെ കുറിച്ചും ഞങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. നിയമത്തെ കുറിച്ച് ടീമിലെ പലതാരങ്ങൾക്കും വ്യക്തമായ ധാരണയില്ല. ബംഗ്ലാദേശ്, കാനഡ ടീമുകൾക്കെതിരായ പരമ്പരയിലാണ് ഞങ്ങൾ ഇതേക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇത് മത്സരഫലത്തെ ബാധിച്ചതായി ഞാൻ കരുതുന്നില്ല. ആ അഞ്ച് റൺസ് പോകാതിരുന്നാലും ഞങ്ങൾ വിജയിക്കുമായിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ചവച്ചത്.’ പരിശീലകൻ സ്റ്റുവർട്ട് ലോ പറഞ്ഞു.

ഇന്ത്യൻ ഇന്നിംഗിന്റെ 16-ാം ഓവറിലാണ് സംഭവം. 30 പന്തിൽ 35 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പെനാൽറ്റി വിധിച്ചതോടെ ഇന്ത്യൻ ലക്ഷ്യം 30 പന്തിൽ 30 ആയി. 7 വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ ജയം.

Tags: t20 world cupIndia- America5-run penalty
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies