കോപ്പയ്ക്ക് മുന്നെ വിജയമധുരം; മെസി മാജിക്കിൽ ജയിച്ച് കയറി അർജന്റീന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോപ്പയ്‌ക്ക് മുന്നെ വിജയമധുരം; മെസി മാജിക്കിൽ ജയിച്ച് കയറി അർജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 12:09 pm IST
FacebookTwitterWhatsAppTelegram

കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്ക് ജയം. ഗ്വാട്ടിമാലക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജയം. രണ്ടു ഗോളും നായകൻ ലയണൽ മെസിയാണ് മത്സരത്തിൽ തിളങ്ങിയത്. നാലാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പിന്നിലായ അർജന്റീനയെ മെസിയും ലൗതാരോ മാർട്ടിനെസുമാണ് വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

മത്സരത്തിന്റെ 12-ാം മിനിറ്റിൽ മെസിയിലൂടെയാണ് അർജന്റീന സമനില പിടിച്ചത്. 39-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ അർജന്റീന വീണ്ടും മത്സരത്തിൽ മുന്നിട്ടുനിന്നു. ലൗതാരോ മാർട്ടിനെസാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്.
രണ്ടാം പകുതിയിലും അർജന്റീന ആധിപത്യം തുടർന്നു. എയ്ഞ്ചൽ ഡി മരിയയും ഡി പോളും കളത്തിലിറങ്ങിയതോടെ ഗ്വാട്ടിമാല വിയർത്തു. 66ാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസ് രണ്ടാം തവണയും വല കുലുക്കിയതോടെ അർജന്റീന ലീഡ് ഇരട്ടിയാക്കി.

ഡി മരിയ നൽകിയ പാസ് 77-ാം മിനിറ്റിൽ മെസി ലക്ഷ്യസ്ഥാനത്തെത്തിച്ചതോടെ അർജന്റീന വിജയം പൂർത്തിയാക്കി. മാർട്ടിനെസിന്റെ രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത് മെസിയായിരുന്നു. ഗ്വാട്ടിമാലക്ക് ഒരു തവണ പോലും അർജന്റീന വലയുടെ നേരെ ഷോട്ട് പായിക്കാനായില്ല. കളിയുടെ 73 ശതമാനത്തോളം സമയവും പന്ത് കൈവശം വച്ച അർജന്റീന കോപ്പയ്‌ക്ക് സജ്ജരാണെന്ന സന്ദേശം നൽകിയാണ് കളം വിട്ടത്. 21-നാണ് കോപ്പ അമേരിക്കയിലെ അർജന്റീനയുടെ ആദ്യ മത്സരം. കാനഡയാണ് എതിരാളികൾ.

Tags: copa americaArgentina vs Guatemala
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies