അച്ഛാ എന്ന് തിലകൻ ചേട്ടന് വിളിക്കാൻ കഴിയുന്ന ഒരാളെ വേണം; മലയാള സിനിമയിൽ അങ്ങനെ ഒരാൾ ഇല്ല..; അഞ്ഞൂറാനിലേക്കുള്ള യാത്രയെപ്പറ്റി സ്വർഗ്ഗ ചിത്ര അപ്പച്ചൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ഛാ എന്ന് തിലകൻ ചേട്ടന് വിളിക്കാൻ കഴിയുന്ന ഒരാളെ വേണം; മലയാള സിനിമയിൽ അങ്ങനെ ഒരാൾ ഇല്ല..; അഞ്ഞൂറാനിലേക്കുള്ള യാത്രയെപ്പറ്റി സ്വർഗ്ഗ ചിത്ര അപ്പച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 10:02 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ഗോഡ് ഫാദർ. 405 ദിവസം ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിയിരുന്നു. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സിനിമ സ്വന്തമാക്കി. സിനിമയിലെ അഞ്ഞൂറാനെയും ആനപ്പാറ അച്ചാമ്മയെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സ്വർഗ്ഗ ചിത്ര അപ്പച്ചൻ ആയിരുന്നു അഞ്ഞൂറാൻ സിനിമ നിർമ്മിച്ചത്. അഞ്ഞൂറാൻ എന്ന ശക്തമായ കഥാപാത്രത്തിലേക്ക് നാടകനടനായ എൻ എൻ പിള്ള എത്തിയത് എങ്ങനെയെന്നള്ള കഥ പറയുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ.

“ചില സിനിമയ്‌ക്ക് കഥ മാത്രം പോരാ കാസ്റ്റിംഗ് കറക്റ്റ് ആയിരിക്കണം. കാസ്റ്റിംഗ് എന്ന് പറയുന്നത് വലിയ ഒരു ഘടകമാണ്. അഞ്ഞൂറാനിൽ അച്ഛന്റെ വേഷം തിലകൻ ചേട്ടനെ വെച്ച് ചെയ്താലോ എന്നാണ് ആദ്യമാലോചിച്ചത്. പിന്നെ മധു സാറിനെ വെച്ച് ചെയ്താലോ എന്നാലോചിച്ചു. എന്നാൽ അതിലും വലിയ ഒരാളെ വെച്ച് ചെയ്യണമെന്നായിരുന്നു സിദ്ദിഖ് ലാലിന്. തിലകൻ ചേട്ടന് അച്ഛാ എന്ന് വിളിക്കുന്ന ഒരാൾ വേണം. തിലകൻ ചേട്ടൻ പ്രായമുണ്ടല്ലോ. തിലകൻ ചേട്ടൻ ഒരാൾ അച്ചാ എന്ന് വിളിക്കണമെങ്കിൽ എത്ര പ്രായം വേണം”.

“തിലകൻ ചേട്ടനെക്കാൾ 20 വയസ്സെങ്കിലും മേലെ വേണം. തിലകൻ ചേട്ടന് അച്ഛാ എന്ന് വിളിക്കാൻ കഴിയുന്ന ഒരാൾ സിനിമയിൽ തന്നെ ഇല്ല. അങ്ങനെയാണ് നാടക നടനായ എൻ. എൻ പിള്ള സാറിലേക്ക് പോയത്. ലാലാണ് അദ്ദേഹത്തിന്റെ കാര്യം പറയുന്നത്. വിജയരാഘവനെ വിളിച്ചു ചോദിച്ചപ്പോൾ നിങ്ങൾ തന്നെ അച്ഛനെ വന്നു വിളിക്കാൻ അദ്ദേഹം പറഞ്ഞു. അച്ഛൻ ചീത്ത പറയുകയാണെങ്കിൽ അത് കേട്ടിട്ട് പൊയ്‌ക്കോ. ഞാൻ അച്ഛനോട് പറയത്തില്ല എന്ന് വിജയരാഘവൻ പറഞ്ഞു. ഞാനും സിദ്ധിക്കും ലാലും ഒരുമിച്ചു പോയി കണ്ടു. ആദ്യം പുള്ളിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു”.

“സിനിമയിൽ അഭിനയിക്കാൻ പിള്ള സാറിന് ഇഷ്ടമല്ലായിരുന്നു. നാട്ടിൽ വേറെ സിനിമക്കാരില്ലേ. എന്നെ തിരഞ്ഞു പിടിക്കാനുള്ള കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തോട് കഥ പറഞ്ഞു. സാറ് ചെയ്താൽ മാത്രമേ ഞങ്ങൾക്ക് തൃപ്തി വരികയുള്ളൂ എന്നും പറഞ്ഞു. മനസ്സില്ല മനസ്സോടെയാണ് സമ്മതിക്കുന്നതെങ്കിലും ലൊക്കേഷനിൽ വന്നപ്പോൾ വേറൊരു മനുഷ്യനായി മാറി. ഒരുപാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണ് അദ്ദേഹം ആ ക്യാരക്ടർ ചെയ്തത്”-സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു.

Tags: GodFatherSUBThilakanAnjooranNn pillaSwarga Chitra appachan
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies