ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ...!; വയനാട്ടുകാരെ വിഡ്ഢികളാക്കരുതെന്ന് രാഹുലിനോട് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ…!; വയനാട്ടുകാരെ വിഡ്ഢികളാക്കരുതെന്ന് രാഹുലിനോട് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 12:09 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട് ലോക്‌സഭാ സീറ്റ് ഉപേക്ഷിക്കാനുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രൻ. ‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ എന്ന രാഹുലിന്റെ പ്രശസ്തമായ ട്രോൾ ഡയലോഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

രാഹുൽ വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ എൻഡിഎ സ്ഥാനാർത്ഥിയായി നിയോഗിച്ചത്. രാഹുലിനെതിരായ മത്സരം ഗൗരവത്തിൽ തന്നെയാണ് കാണുന്നതെന്ന സന്ദേശമാണ് പാർട്ടി ഇതിലൂടെ നൽകിയത്. പ്രചാരണത്തിലുടനീളം വലിയ പിന്തുണയാണ് എൻഡിഎയ്‌ക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ അമേഠിയിൽ ഉൾപ്പെടെ പരാജയപ്പെട്ടപ്പോൾ എംപി സ്ഥാനത്ത് തുടരാൻ രാഹുലിനെ സഹായിച്ചത് വയനാട്ടിലെ വിജയമായിരുന്നു. ഇക്കുറി രാഹുൽ വയനാട് കൂടാതെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി കോൺഗ്രസ് നേതൃത്വം തുടക്കത്തിൽ ഇത് നിഷേധിച്ചു. എന്നാൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.

എംപിയായിരിക്കെ രാഹുലിന്റെ അസാന്നിധ്യം വയനാട്ടിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇടയ്‌ക്ക് സന്ദർശകനായി വരികയും പൊതുപരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയുമായിരുന്നു രീതി. ഈ വിമർശനം നിലനിൽക്കെയായിരുന്നു രണ്ടാമതും മത്സരിക്കാൻ രാഹുൽ വയനാട്ടിൽ എത്തിയത്.

2019 ഒക്ടോബറിൽ മുംബൈയിൽ നടന്ന ഒരു റാലിയിലായിരുന്നു രാഹുലിന്റെ ബൈ ബൈ ടാറ്റാ ഗുഡ് ബൈ പ്രയോഗം. ഇന്നും ട്രോളൻമാരുടെ ഇഷ്ട ഡയലോഗാണിത്.

Tags: Rahul GandhiK Surendranകെ. സുരേന്ദ്രൻഎൻഡിഎ സ്ഥാനാർത്ഥിവയനാട് ലോക്‌സഭാ സീറ്റ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies