തിരുവിതാംകൂർ മഹാരാജാവ് വിളപ്പിൽശാലയിലും പള്ളിപ്പുറത്തും അനുവദിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോൾ ആരുടെ കൈവശം? അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവിതാംകൂർ മഹാരാജാവ് വിളപ്പിൽശാലയിലും പള്ളിപ്പുറത്തും അനുവദിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോൾ ആരുടെ കൈവശം? അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

മഹാത്മ അയ്യങ്കാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനിയിൽ തളച്ചിട്ട രാഷ്‌ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോൾ ആരുടെ കൈവശമാണെന്ന് അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം. അപ്പോൾ ആധുനിക കേരളത്തിലെ ജാതി വെറിയന്മാരെ തിരിച്ചറിയാമെന്നും മഹാത്മ അയ്യാങ്കാളിയുടെ സ്മൃതിദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ കുറിപ്പ് വായിക്കാം

അവകാശ പോരാട്ടത്തിനായി മഹാത്മാ അയ്യൻകാളി കൈപിടിച്ചിറക്കിയ സമുദായത്തെ ലക്ഷം വീട് കോളനികളിൽ തളച്ചിട്ട രാഷ്‌ട്രീയ വഞ്ചന കേരളം ചർച്ച ചെയ്യണം. ശ്രീമൂലം പ്രജാസഭയിൽ അയ്യൻകാളി നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്റെ ഫലമായി വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണ് എന്ന് അന്വേഷിക്കാൻ പുതു തലമുറ തയ്യാറാകണം. അപ്പോൾ ആധുനിക കേരളത്തിലെ ജാതി വെറിയന്മാരെ തിരിച്ചറിയാം. പുലയക്കുട്ടികൾക്ക് സ്കൂൾ പ്രവേശം അനുവദിച്ച മഹാരാജാവിനെ പരിഹസിച്ച് ലേഖനം എഴുതിയ ‘സ്വദേശാഭിമാനി’ രാമകൃഷ്ണ പിള്ളയുടെ ഉപമയും കേരളം ചർച്ച ചെയ്യണം. അയ്യങ്കാളിയുടെ പ്രേരണ സ്രോതസ് ആയിരുന്ന സദാനന്ദസ്വാമികളുടെ ഓർമ്മകൾ തിരികെ കൊണ്ടു വരണം. ചർച്ച ചെയ്യണം.

പൂർവ്വികർ അനുഭവിക്കേണ്ടി വന്ന ക്രൂരത ഇപ്പോഴത്തെ തലമുറയെ നിരന്തരം ഓർമ്മിപ്പിച്ച് സമൂഹത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതല്ല രാഷ്‌ട്രീയ പ്രവർത്തനം.
ആ ഓർമ്മകൾ കരുത്താക്കി വീണ്ടും ചൂഷണത്തിന് ഇരയാകാതിരിക്കലാണ് യഥാർത്ഥ ജാഗ്രത. അതാണ് കരുത്ത്.

ചെയ്ത ക്രൂരതയ്‌ക്ക് പ്രായശ്ചിത്തമായി സമാജം അനുവദിച്ച അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്തവരെ തുറന്ന് കാട്ടലാണ് ആധുനിക അയ്യങ്കാളിമാർക്ക് ഏറ്റെടുക്കാനുള്ള ദൗത്യം. അതാണ് അദ്ദേഹത്തിനുള്ള യഥാർത്ഥ തിലോദകം. ആധുനിക കേരള ശിൽപ്പിമാരിൽ അഗ്രേസരനായ മഹാത്മാ അയ്യൻകാളിക്ക് സ്മൃതിദിനത്തിൽ ഓർമ്മപ്പൂക്കൾ.

 

Tags: sandeep vachaspathiMahathma ayyankali
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies