കർഷകർ, സ്ത്രീകൾ, യുവാക്കൾ വികസിത ഭാരതത്തിന്റെ നെടുംതൂണുകൾ; അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് മൂന്നാമൂഴം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർ, സ്ത്രീകൾ, യുവാക്കൾ വികസിത ഭാരതത്തിന്റെ നെടുംതൂണുകൾ; അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് മൂന്നാമൂഴം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ കർഷകരും, സ്ത്രീകളും, യുവാക്കളും പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ശാക്തീകരണത്തിന് തുടക്കമിട്ടാണ് തന്റെ സർക്കാർ മൂന്നാമൂഴം ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിൽ കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു വിതരണം ചെയ്ത ശേഷം പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” വികസിത ഭാരതത്തിന്റെ നെടുംതൂണുകളായി കർഷകരെയും, യുവാക്കളെയും, സ്ത്രീകളെയുമാണ് ഞാൻ കണക്കാക്കുന്നത്. അവരുടെ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നു. സർക്കാർ രൂപീകരിച്ച ശേഷം ആദ്യം തന്നെ കർഷകർക്കും, ദരിദ്രർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയത്. രാജ്യത്തെ കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം വികസിത ഭാരത്തിലേക്ക് നയിക്കുന്നു. 3 കോടി ജനങ്ങൾക്ക് ഭവനങ്ങളും നിർമിച്ചു നൽകും. കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു വിതരണം ചെയ്ത് മൂന്നാം ഊഴം ആരംഭിച്ചതിൽ സന്തോഷമുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.

വാരാണസിയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 20,000 കോടി രൂപയാണ് 17-ാമത്തെ ഗഡുവായി കിസാൻ സമ്മാൻ നിധിയ്‌ക്ക് അർഹരായ രാജ്യത്തെ കർഷകർക്ക് വിതരണം ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ട ജനങ്ങളിലേക്കെത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് വികസിത് സങ്കൽപ് യാത്രയുടെ ഭാഗമായി 1 കോടിയിലേറെ കർഷകർ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും സാങ്കേതികവിദ്യകൾ കർഷകർ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ തീൻ മേശകളിലും ഇന്ത്യയിൽ നിന്നുള്ള ഒരു പച്ചക്കറിയോ ഫലവർഗമോ ഉണ്ടാവട്ടെയെന്നും അതിനായി പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാരാണസിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാമത്തെ ഗഡു വിതരണം ചെയ്തത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി ഒപ്പുവച്ച ആദ്യ ഫയൽ ഇതായിരുന്നു. 732 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഒരു ലക്ഷത്തിലധികം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, രാജ്യത്തുടനീളമുള്ള 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 2.5 കോടി കർഷകരാണ് പരിപാടിയിൽ പങ്കെടുത്തത്.

Tags: Varanasipm modipm kisan samman nidhi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies