അവരുടെ തിരിച്ചുവരവിൽ ഞാൻ സെക്കൻഡ് ലീഡ് ആയിരുന്നു; പക്ഷെ എന്റെ സിനിമയിൽ അവരെ വിളിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി; മംമ്ത മോഹൻദാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവരുടെ തിരിച്ചുവരവിൽ ഞാൻ സെക്കൻഡ് ലീഡ് ആയിരുന്നു; പക്ഷെ എന്റെ സിനിമയിൽ അവരെ വിളിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി; മംമ്ത മോഹൻദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 11:47 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ വലിയൊരു താരത്തിന്റെ തിരിച്ചുവരവിൽ താൻ സഹായിച്ചെന്നും തന്റെ സിനിമയിൽ ആ നടിയെ വിളിച്ചപ്പോൾ വന്നില്ലെന്നും ‌മംമ്ത മോഹൻ ദാസ്. കൂടാതെ, താൻ നിർമ്മാതാവിന്റെ ചെലവിനെ കുറിച്ച് ചിന്തിച്ചാണ് ഹോട്ടലിൽ മുറി പോലും ബുക്ക് ചെയ്യുന്നതെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു മംമതയുടെ വെളിപ്പെടുത്തൽ.

‘ഞാനൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്യുമ്പോൾ നിർമാതാവിന്റെ ചെലവിനെകുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ, സിനിമാ മേഖലയിൽ എത്ര താരങ്ങൾ നിർമാതാക്കളെ ദുരുപയോ​ഗം ചെയ്യുന്നുണ്ടെന്ന് ഞാൻ കണ്ടിട്ടുണ്ട്. ഏഴോ എട്ടോ അസിസ്റ്റന്റുമാരുടെ ആവശ്യമില്ല. ഞാൻ ജോലി ചെയ്യുന്നത് രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ്.

ഇൻഡസ്ട്രിയിലെ പണം,പ്രശസ്തി എന്നിവയുമൊക്കെയായി ബന്ധപ്പെട്ട് എത്രനാളായി ചർച്ചകൾ നടക്കുന്നു. പൊസിഷൻ വൺ, ടു ,ത്രീ, സൂപ്പർസ്റ്റാർ പദവി… ഏത് ഇൻഡസ്ട്രിയിൽ ആയാലും ഇതെല്ലാം അവർ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്. ഇതൊന്നും പ്രേക്ഷകർ നൽകുന്ന പദവിയല്ല. അവർ തന്നെ പി ആർ ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്.

മംമ്ത നീ പ്രശ്സ്തിക്ക് പിന്നാലെ പോകാത്തതെന്താണെന്ന് എന്റെ സുഹൃത്ത് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ്, ഷൂട്ടിംഗ് സെറ്റിൽ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്. മാറ്റി നിർത്തിയതിൽ ഇതുവരെയും എനിക്ക് സങ്കടമൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം വിധിയായിരിക്കാം.

ഒരു ഉറപ്പുമില്ലാത്ത താരങ്ങൾ മാത്രമേ, മറ്റു നടിമാർ നമ്മുടെ സിനിമയിൽ വരുമ്പോൾ ആശങ്കപ്പെടാറുള്ളൂ. ഞാനൊരു സെക്യൂർ ആർട്ടിസ്റ്റായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിരവധി താരങ്ങൾ എന്റെ സിനിമയിൽ സെക്കൻഡ് ഹീറോയിൻ ആയിട്ട് വന്നിട്ടുണ്ട്. ഞാൻ സെക്യൂർ ആർട്ടിസ്റ്റാണ്. ഞാൻ നിരവധി സിനിമകളിൽ സെക്കൻഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്.

മലയാളത്തിൽ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തിയിട്ടുണ്ടായിരുന്നു. ആ നടിയുടെ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് ആയിരുന്നു. സപ്പോർട്ടിം​ഗ് ലീഡായും അഭിനയിച്ചിരുന്നു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഞാൻ ആ റോൾ ചെയ്തത്. എന്നാൽ, ഞാൻ ലീഡ് ചെയ്യുന്ന സിനിമയിൽ ആ നടിയെ അതിഥി വേഷത്തിൽ വിളിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു മറുപടി.’- മംമ്ത പറഞ്ഞു.

 

Tags: SUBMamta Mohandas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies