അന്ന് പിതാവ് ശുചീകരത്തൊഴിലാളി; ഇന്ന് മകൾ അതേ സർക്കാർ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥ; പക്ഷേ ദുർഗയുടെ വിജയം കാണാൻ അച്ഛൻ കൂടെയില്ല..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് പിതാവ് ശുചീകരത്തൊഴിലാളി; ഇന്ന് മകൾ അതേ സർക്കാർ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥ; പക്ഷേ ദുർഗയുടെ വിജയം കാണാൻ അച്ഛൻ കൂടെയില്ല..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഉറുമ്പുകൾ അരിമണി സ്വരൂപിക്കുന്നത് പോലെ ഓരോ നാണയങ്ങളും സ്വരൂപിച്ച് കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ ഓരോ മക്കളെയും വളർത്തുന്നത്. അവരുടെ കഠിനാധ്വാനത്തിന് തക്കതായ ഫലം മക്കൾ തിരിച്ചു നൽകിയാൽ അതിൽപരം സന്തോഷം വേറെയുണ്ടാവില്ല. അത്തരത്തിൽ തന്റെ പിതാവിന് മകൾ നൽകിയ സമ്മാനമാണ് ഇപ്പോൾ ഏവരെയും കണ്ണീരണിയിക്കുന്നത്.

തമിഴ്‌നാട് മുനിസിപ്പാലിറ്റി ഓഫീസിലെ ശുചീകരണത്തൊഴിലാളിയായിരുന്ന ശേഖറിന് തന്റെ മകൾ ദുർഗയെ പഠിപ്പിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു ആഗ്രഹം. പിതാവിന്റെ ഈ ആഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് ദുർഗ. അച്ഛൻ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഓഫീസിൽ ഉയർന്ന പദവിയിലാണ് ദുർഗ ജോലി നേടിയത്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥയായി മകൾ ചുമതലയേൽക്കുന്നത് കാണാൻ ഇന്ന് പിതാവില്ല, അദ്ദേഹത്തിന്റെ അനുഗ്രഹം മാത്രമാണ് ഇപ്പോൾ അവൾക്ക് തുണയായി കൂടെയുള്ളത്. ആറ് മാസം മുമ്പായിരുന്നു ദുർഗയുടെ പിതാവ് ശേഖർ അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്.

സാമ്പത്തികമായി ഒരുപാട് പരിമിതികൾ നേരിട്ടാണ് ശേഖറും ഭാര്യയും മകളെ പഠിപ്പിച്ചത്. പിതാവിന്റെ ആഗ്രഹം പോലെ തന്നെ ദുർഗ നന്നായി പഠിച്ചിരുന്നു. ബി.എസ്.സി പൂർത്തിയാക്കിയ ദുർഗ വിവാഹത്തിന് ശേഷമാണ് തമിഴ്‌നാട് പി.എസ്.സി പരീക്ഷ ആദ്യമായി എഴിതിയത്. എന്നാൽ എഴുതിയ രണ്ട് പരീക്ഷകളിൽ ആദ്യം പരാജയപ്പെട്ടു. പക്ഷേ പോരാടാനുള്ള മനസ് പരാജയപ്പെട്ടിരുന്നില്ല.

ഇതിനിടയിൽ പ്രസവവും കുട്ടികളെ വളർത്തുന്നതുമായുള്ള തിരക്കുകളും ദുർഗയ്‌ക്കുണ്ടായിരുന്നുവെങ്കിലും ഒഴിവു സമയങ്ങളിൽ പരീക്ഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തി. തുടർന്ന് 2022ൽ ഗ്രൂപ്പ് രണ്ട് പ്രിലിമിനറി പരീക്ഷയും കഴിഞ്ഞ വർഷം മെയിൻ പരീക്ഷയും വിജയിച്ചു. ഇന്ന് തന്റെ പിതാവ് ജോലി ചെയ്തിരുന്ന മുൻസിപ്പാലിറ്റിയിൽ തന്നെ കമ്മിഷണറായി ദുർഗ ജോലി ചെയ്യുന്നു.

Tags: Chennaidaughter fulfilled father'S wish
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies