വിജയവാഡ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി ജനസേനാ പാർട്ടി അദ്ധ്യക്ഷൻ കെ. പവൻ കല്യാൺ ചുമതലയേറ്റു. വിജയവാഡയിൽ നടന്ന ആചാരപൂർവ്വമായ ചടങ്ങിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പഞ്ചായത്തിരാജ് , ഗ്രാമവികസനം, പരിസ്ഥിതി, വനം, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഗ്രാമീണ ജലസേചന വകുപ്പ് എന്നിവയാണ് അദ്ദേഹം കൈകാര്യം ചെയ്യുക.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിതപുരം മണ്ഡലത്തിൽ വൈ.എസ് .ആർ കോൺഗ്രസിന്റെ വംഗ ഗീതയെ 70 ,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പവൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 100 ശതമാനം വിജയമാണ് പവൻ കല്യാണിന്റെ ജനസേനയെത്തേടിയെത്തിയത്. മത്സരിച്ച 21 നിയമസഭാ സീറ്റിലും 2 ലോക്സഭാ സീറ്റിലും ജനസേന പാർട്ടി വിജയിച്ചിരുന്നു. 175 സീറ്റുകളിൽ 164 നിയമസഭാ സീറ്റുകളുടെ (ടിഡിപി-135, ജനസേന-21, ബിജെപി-8) ഭൂരിപക്ഷത്തോടെ ആന്ധ്രാപ്രദേശിൽ എൻഡിഎ സഖ്യം വൻ വിജയം നേടിയിരുന്നു. തുടർന്ന് ജൂൺ 7ന് നടന്ന സമ്മേളനത്തിൽ പവൻ കല്യാണിനെ കൊടുങ്കാറ്റിനോടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപമിച്ചത്.
2014 ലാണ് പവൻ കല്യാൺ ജനസേന പാർട്ടി തുടങ്ങുന്നത് .