കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ദുരന്തബാധിതരെ സന്ദർശിച്ച് അണ്ണാമലൈ; സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ദുരന്തബാധിതരെ സന്ദർശിച്ച് അണ്ണാമലൈ; സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:12 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഡി.എം.കെ സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ശനിയാഴ്ച സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.

40 ഓളം പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. സംഭവം ഞെട്ടിപ്പിക്കുന്നുവെന്ന് അറിയിച്ച അണ്ണാമലൈ ദുരന്ത സ്‌ഥലമായ കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് നേരിട്ടെത്തി വിഷ മദ്യം കുടിച്ച് മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. മദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

ദുരന്തത്തിനിരയായവരുടെ സംസ്‌കാര ചടങ്ങുകളിലും അണ്ണാമലൈ സംബന്ധിച്ചു. ദുരന്തത്തിനിരയായവരുടെ ആശ്രിതരിൽ വീടില്ലാത്തവരെ കേന്ദ്രസർക്കാരിന്റെ ഭവന പദ്ധതിയിലും ഇവരുടെ മക്കളെ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിലും ഉൾപ്പെടുത്താനുളള നടപടികൾ സ്വീകരിക്കുമെന്നും അണ്ണാമലൈ ഉറപ്പ് നൽകി. ബിജെപി തമിഴ്‌നാട് ഘടകം മുൻകൈയ്യെടുത്താണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുക. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എജി സമ്പത്ത്, കളളക്കുറിച്ചി ജില്ലാ അദ്ധ്യക്ഷൻ അരുൾ എന്നിവർ ഇതിനുളള തുടർ നടപടികൾ സ്വീകരിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.

സംഭവം ഡിഎംകെ സർക്കാരിന്റെ പിടിപ്പുകേടാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ അണ്ണാമലൈ രണ്ട് വർഷം കൊണ്ട് ഡിഎംകെ സർക്കാർ തമിഴ്‌നാടിനെ നാല് പതിറ്റാണ്ട് പിന്നോട്ട് കൊണ്ടുപോയെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷത്തിൽ മാത്രം 60 പേരാണ് വ്യാജ മദ്യദുരന്തത്തിൽ കൊല്ലപ്പെട്ടത്. ബന്ധപ്പെട്ട മന്ത്രിമാരെ പുറത്താക്കാനും സർക്കാരിന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ആ സ്‌ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് ഒന്ന് കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് ചിലർ മദ്യം കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തലവേദന, ഛർദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രണ്ട് സ്ത്രീകളുൾപ്പെടെ 18 പേരാണ് ഇന്നലെ മരണമടഞ്ഞത്. 107 പേരെയാണ് കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 59 പേരെ സേലം, പുതുച്ചേരി, വില്ലുപുരം എന്നിവടങ്ങളിലെ ആശുപതികളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

Tags: Spurious LiquorannamalaiKallakurichiCONSOLE FAMILY
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies