ഭരണപരിചയം ഉണ്ടായിട്ടാണോ മരുമകന് പൊതുമരാമത്തും ടൂറിസവും കൊടുത്തത്?; കേളുവിന് പ്രധാന വകുപ്പുകൾ ഒഴിവാക്കിയത് തമ്പ്രാൻ മനോഭാവമെന്ന് കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണപരിചയം ഉണ്ടായിട്ടാണോ മരുമകന് പൊതുമരാമത്തും ടൂറിസവും കൊടുത്തത്?; കേളുവിന് പ്രധാന വകുപ്പുകൾ ഒഴിവാക്കിയത് തമ്പ്രാൻ മനോഭാവമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 03:43 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം നൽകിയപ്പോൾ പ്രധാന വകുപ്പുകൾ ഒഴിവാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എന്താണ് സുപ്രധാനമായ രണ്ട് വകുപ്പുകൾ കേളുവിന്റെ കൈയ്യിൽ നിന്ന് എടുത്തുമാറ്റാനുളള കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഭരണപരിചയം നോക്കിയിട്ടാണ് മന്ത്രിമാർക്കെല്ലാം വകുപ്പുകൾ കൊടുത്തതെങ്കിൽ കാൽക്കാശിന്റെ ഭരണപരിചയം ഉണ്ടായിട്ടാണോ മരുമകന് പൊതുമരാമത്തും ടൂറിസവും കൊടുത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രിയും പാർട്ടിയും ഇതിന് മറുപടി പറയണമെന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് സിപിഎം കാണിക്കുന്ന തമ്പ്രാൻ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴിച്ച് വേറെ ഏത് മന്ത്രിക്കായിരുന്നു പരിചയമുളളതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സിപിഎം എത്രമാത്രം നീചമാണ് എന്നതിന് തെളിവാണിത്. പട്ടികവർഗ വിഭാഗക്കാരനാണ് ഒആർ കേളു. അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൊടുത്തു പക്ഷെ, പ്രധാന വകുപ്പുകളൊക്കെ എടുത്തുമാറ്റി. പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള പൊതുപ്രവർത്തകയെ രാഷ്‌ട്രപതിയായി നിയോഗിച്ച രാഷ്‌ട്രീയ കാലാവസ്ഥയാണ് നമ്മുടെ നാട്ടിലുളളതെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പക്ഷെ ഇവിടെ പട്ടികവർഗക്കാരനായ ഒരാളെ മന്ത്രിയാക്കിയിട്ട് അയാളുടെ പ്രധാന വകുപ്പുകളെല്ലാം എടുത്തുകളഞ്ഞു.

പട്ടിക വർഗക്കാരനാണെങ്കിൽ ഇത് മതി എന്നാണോ സിപിഎം നിലപാടെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. നീതി നിഷേധമാണ് കേളുവിനോട് കാണിച്ചിരിക്കുന്നത്. പട്ടികവർഗക്കാരോടുളള അവഹേളനമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മണ്ണിന്റെ മക്കൾക്ക് തമ്പ്രാക്കൻമാർ വെച്ചുകൊടുക്കുന്ന ചെറിയ കാര്യങ്ങളേ കിട്ടുളളൂവെന്നാണ് സിപിഎം നിലപാട്. പട്ടികജാതി ക്ഷേമം മാത്രം നിങ്ങൾ നോക്കിയാൽ മതി, ബാക്കി ദേവസ്വവും മറ്റ് വകുപ്പുകളുമെല്ലാം ഞങ്ങൾ തമ്പ്രാക്കൻമാര് നോക്കിക്കൊളളാം എന്നാണ് പാർട്ടി പറയുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളോടുളള സിപിഎമ്മിന്റെ നയസമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പും പാർലമെന്ററികാര്യവും ഉൾപ്പെടെ ഒഴിവാക്കിയാണ് കേളുവിനെ മന്ത്രിയാക്കിയത്. ദേവസ്വം വകുപ്പ് വി.എൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ്് എംബി രാജേഷിനുമാണ് നൽകിയത്. കെ. രാധാകൃഷ്ണൻ കൈവശം വെച്ച എല്ലാ വകുപ്പുകളും കേളുവിന് തന്നെ കൊടുക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം വകുപ്പ് ഭരിക്കാൻ കേളുവിന് എന്തെങ്കിലും അയോഗ്യതയുണ്ടോ?. എംബി രാജേഷിന് കൊടുത്ത വകുപ്പ് ഭരിക്കുന്നതിന് കേളുവിന് എന്തെങ്കിലും അയോഗ്യതയുണ്ടോയെന്നും ഇക്കാര്യം മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ പിന്തുണ നഷ്ടമായത് സിപിഎം തിരിച്ചറിഞ്ഞുവെന്നും അതുകൊണ്ട് ഇത് മതിയെന്നാണോ നിലപാടെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

Tags: മാനന്തവാടി എംഎൽഎK Surendranകെ. സുരേന്ദ്രൻപിണറായി സർക്കാർമുഖ്യമന്ത്രിOR Kelu MLAഒ.ആർ കേളുമന്ത്രിസ്ഥാനം
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies