തൊഴിലാളികൾക്ക് നൽകിയത് 660 രൂപ; 18 മണിക്കൂർ വരെ ജോലി; പാസ്പോർട്ട് പിടിച്ചുവെച്ചു; ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊഴിലാളികൾക്ക് നൽകിയത് 660 രൂപ; 18 മണിക്കൂർ വരെ ജോലി; പാസ്പോർട്ട് പിടിച്ചുവെച്ചു; ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് സ്വിറ്റ്സർലന്റിൽ ജയിൽ ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 12:29 pm IST
FacebookTwitterWhatsAppTelegram

ജനീവ: ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ ചൂഷണം ചെയ്തതിന് ഹിന്ദുജ ഗ്രൂപ്പ് കുടുംബത്തിലെ നാല് പേർക്ക് നാലര വർഷം വീതം തടവുശിക്ഷ വിധിച്ച് സ്വിസ് കോടതി. ഇന്ത്യൻ വംശജനും പ്രമുഖ വ്യവസായിയുമായ പ്രകാശ് ഹിന്ദുജ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മകന്റെ ഭാര്യ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. എന്നാൽ ജോലിക്കായി മനുഷ്യക്കടത്ത് നടത്തിയെന്ന കുറ്റം കോടതി റദ്ധാക്കി.

ജനീവയിലെ തങ്ങളുടെ ആഡംബര വില്ലയിൽ ജോലി ചെയ്യുന്നവരോടായിരുന്നു ഇവർ ക്രൂരമായി പെരുമാറിയത്. ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവയ്‌ക്കുക, സ്വിസ് ഫ്രാങ്കിന് പകരം ഇന്ത്യൻ രൂപയിൽ ശമ്പളം നൽകുക, പുറത്തേക്ക് പോകാൻ അനുവദിക്കാതിരിക്കുക, കുറഞ്ഞ ശമ്പളത്തിൽ നീണ്ട നേരം ജോലി ചെയ്യിക്കുക തുടങ്ങിയവയായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. തൊഴിൽ പീഡനം ആരോപിച്ച് ജീവനക്കാർ തന്നെയാണ് കോടതിയെ സമീപിച്ചത്.

2007ൽ സമാന രീതിയിലുള്ള കേസിൽ പ്രകാശ് ഹിന്ദുജയെ ശിക്ഷിക്കപ്പെട്ടിരുന്നു.കേസിൽ വജ്രങ്ങൾ, പ്ലാറ്റിനം നെക്‌സ്, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവിധ സ്വത്തുക്കൾ  സ്വിസ് കോടതി കണ്ടുകെട്ടി. വിധി കേൾക്കാൽ ഹിന്ദുജ കുടുംബം കോടതിയിൽ എത്തിയില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിച്ചു.

ഹിന്ദുജ കുടുംബം പതിറ്റാണ്ടുകളായി സ്വിറ്റ്സർലൻഡിലാണ് താമസിക്കുന്നത്.
പാചകക്കാരും വീട്ടുജോലിക്കാരുമാണ് തൊഴിൽ പീഡനത്തിന് ഇരയായത്. സമാന ജോലിക്ക് സ്വിസ് നിയമപ്രകാരം ലഭിക്കുന്ന വേതനത്തിന്റെ പത്തിൽ ഒന്ന് മാത്രമേ ഇവർ ജോലിക്കാർക്ക് നൽകിയിരുന്നുള്ളൂ. അതും ഇന്ത്യൻ രൂപയിൽ നാട്ടിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. ദിവസത്തിൽ 18 മണിക്കൂർ വരെ ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നും തറയിലായിരുന്നു ഉറക്കമെന്നും പ്രോസിക്യൂട്ടർ കോടതിൽ റിപ്പോർട്ട് നൽകി. ഇതുകൂടാതെ, പ്രകാശ് ഹിന്ദുജയ്‌ക്കെതിരെ നികുതി വെട്ടിപ്പുമായിമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്

ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി ഏകദേശം 20 ബില്ല്യൺ ഡോളറാണ്. . ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളിലൊന്നാണിത്.  38 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ രണ്ട് ലക്ഷത്തിലധികം തൊഴിലാളികളാണ്  ഗ്രൂപ്പിനുള്ളത്.

Tags: jailpunishmentHinduja family
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies