കേണിച്ചിറയിൽ വീണ്ടും കടുവയിറങ്ങി; വന്നത് ഇന്നലെ കടിച്ചുകൊന്ന പശുക്കളെ തേടി; ദൃശ്യങ്ങൾ പുറത്ത്; കടുവയെ പിടികൂടാൻ പൂതാടി പഞ്ചായത്തിൽ നിരോധനാജ്ഞ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേണിച്ചിറയിൽ വീണ്ടും കടുവയിറങ്ങി; വന്നത് ഇന്നലെ കടിച്ചുകൊന്ന പശുക്കളെ തേടി; ദൃശ്യങ്ങൾ പുറത്ത്; കടുവയെ പിടികൂടാൻ പൂതാടി പഞ്ചായത്തിൽ നിരോധനാജ്ഞ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 10:08 pm IST
FacebookTwitterWhatsAppTelegram

പൂതാടി; വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ഇറങ്ങി. കേണിച്ചിറയിൽ മാളിയേക്കൽ ബെന്നിയുടെ പശുക്കളെ കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്നിരുന്നു. ഇവയുടെ ഇറച്ചി തേടി വീണ്ടും ബെന്നിയുടെ വീടിനോട് ചേർന്ന തൊഴുത്തിൽ എത്തുകയായിരുന്നു. പ്രദേശവാസികളും വനപാലകരും കടുവയ്‌ക്കായി തെരച്ചിൽ നടത്തുന്നതിനിടെ രാത്രി ഒൻപത് മണിയോടെയാണ് പശുക്കളുടെ ഇറച്ചി തേടി കടുവ എത്തിയത്.

തൊഴുത്തിനുളളിലേക്ക് കടന്ന കടുവ അവിടെ പരതുകയും മണം പിടിക്കുകയും ചെയ്തു. ഇറച്ചിയില്ലെന്ന് കണ്ടതോടെ പുറത്തിറങ്ങുകയായിരുന്നു. കടുവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കടുവ കടിച്ചുകൊന്നത്.

കടുവക്കായി പകൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും വൈകിട്ടോടെ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച കൂടുതൽ സേനാംഗങ്ങൾ എത്തിയ ശേഷം തിരച്ചിൽ നടത്താനിരിക്കെയാണ് രാത്രിയോടെ കടുവ വീണ്ടും ബെന്നിയുടെ വീടിന്റെ പരിസരത്ത് എത്തിയത്. രണ്ട് ദിവസത്തിനുളളിൽ നാല് പശുക്കളെയാണ് കടുവ ഇവിടെ കൊന്നത്.

അതിനിടെ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 24 വരെ സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. അഡീഷണൽ ഡിസ്ടിക്റ്റ് മജിസ്‌ട്രേറ്റ് കെ. ദേവകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആളുകളുടെ സംഘം ചേരൽ കർശനമായി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ജനങ്ങൾ ഈ പ്രദേശങ്ങളിൽ രാത്രി അതീവ ജാഗ്രത പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Tags: വയനാട്കടുവകേണിച്ചിറ
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies