വിൻഡീസിൽ ഇന്ത്യൻ വെടിക്കെട്ട്; തിരികൊളുത്തി രോഹിത്, ഏറ്റുപിടിച്ച് മദ്ധ്യനിര; പൊട്ടിച്ചിതറി ഓസീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിൻഡീസിൽ ഇന്ത്യൻ വെടിക്കെട്ട്; തിരികൊളുത്തി രോഹിത്, ഏറ്റുപിടിച്ച് മദ്ധ്യനിര; പൊട്ടിച്ചിതറി ഓസീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

സെന്റ് ലൂസിയ സ്‌റ്റേഡിയത്തിൽ ബാറ്റർമാരുടെ സംഹാര താണ്ഡവത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ടൂർണമെന്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. വേട്ടക്കാരന് മുന്നിൽപ്പെട്ട ഇരയുടെ അവസ്ഥയായിരുന്നു ഓസീസ് ബൗളർമാരുടേത്.

രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഓസീസിന്റെ കരുത്തുറ്റ ബൗളിംഗ് നിരയെ തല്ലി തകർത്തത്. 4.5 ഓവറിൽ 50 കടന്ന ഇന്ത്യ 8.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 100 കടന്നു. മത്സരം നാല് ഓവർ പിന്നിട്ടപ്പോൾ മഴയെ തുടർന്ന് നിർത്തിവെച്ചിരുന്നു. മത്സരം പുനഃരാരംഭിച്ചതോടെ രോഹിത്ത് ക്രീസിൽ നിലയുറപ്പിച്ചു. പവർ പ്ലേയിൽ 1 വിക്കറ്റ് നഷ്ടത്തിൽ 60 റൺസായിരുന്നു സ്‌കോർ ബോർഡിൽ. ഓസീസ് ബൗളർമാരെ ഹിറ്റ്മാൻ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 41 പന്തിൽ നിന്ന് 92 റൺസെടുത്ത ഹിറ്റ്മാന്റെ ഇന്നിംഗ്‌സിൽ 8 സിക്‌സും 7 ഫോറും പിറന്നു. വിരാട് കോലി (0), ഋഷഭ് പന്ത് (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് തുടക്കത്തിലെ നഷ്ടമായത്.

ഈ ലോകകപ്പിലെ അതിവേഗ അർദ്ധ ശതകമാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 19 പന്തിലാണ് 50 കടന്നത്. അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ 200 സിക്‌സറുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. രോഹിത് തല്ലി ഇല്ലാതാക്കിയ മിച്ചൽ സ്റ്റാർക്കാണ് താരത്തെ പുറത്താക്കിയത്. 13-ാം ഓവറിൽ ശിവം ദുബെ- സൂര്യകുമാർ യാദവ് സഖ്യം സ്‌കോർ 150 കടത്തി. പിന്നാലെ സൂര്യകുമാർ യാദവ് മടങ്ങി. 3 ഫോറും 2 സിക്‌സും ഉൾപ്പെടെ 31 റൺസാണ് താരം സ്വന്തമാക്കിയത്. ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ദുബെ തകർത്തടിച്ചു. 35 റൺസ് പിറന്ന ഈ കൂട്ടുകെട്ട് ദുബെയെ(28) പുറത്താക്കി തകർത്തത് സ്റ്റോയിനിസാണ്.  ജഡേജയെ കൂട്ടുപിടിച്ചാണ് പാണ്ഡ്യ സ്‌കോർ ബോർഡ് 200 കടത്തിയത്.

 

Tags: india- austrailaT20 World Cup 2024rohit sharma
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies