സ്പീക്കർ മത്സരം; കൊടിക്കുന്നിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തൃണമൂൽ; സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന് പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പീക്കർ മത്സരം; കൊടിക്കുന്നിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തൃണമൂൽ; സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്‌സഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുളള കോൺഗ്രസ് തീരുമാനത്തിനെതിരെ ഇൻഡി സഖ്യത്തിൽ കല്ലുകടി. തൃണമൂൽ കോൺഗ്രസ് ആണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി പ്രതികരിച്ചു.

ഞങ്ങളുമായി ഇക്കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ല. നിർഭാഗ്യ വശാൽ ഇതൊരു ഏകപക്ഷീയ തീരുമാനമായിപ്പോയി എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. പാർലമെന്റിലേക്ക് അഭിഷേക് ബാനർജി എത്തുമ്പോഴാണ് മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രതികരണം തേടിയത്. ഇൻഡി മുന്നണിയുടെ ഐക്യം പ്രകടമാക്കേണ്ട സമയത്ത് തന്നെ കല്ലുകടിയുണ്ടായതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതാക്കൾ.

നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കർ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിവാദമുണ്ടാക്കിയിരുന്നു. കൊടിക്കുന്നിലിനോട് ജാതിവിവേചനമാണ് കാണിക്കുന്നതെന്നും മറ്റും ആരോപിച്ചെങ്കിലും വിവാദം വലിയ ചർച്ചയാകാതെ കെട്ടടങ്ങി. ഇതിന് പിന്നാലെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകളിൽ സമവായം തേടി പാർലമെന്റിലെ മുതിർന്ന അംഗവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വിളിച്ചിരുന്നു.

കീഴ് വഴക്കം മാനിക്കണമെന്നും സ്പീക്കർ തെരഞ്ഞെടുപ്പിൽ ഭരണപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ പോസ്റ്റ് തങ്ങൾക്ക് വേണമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതോടെ സംഭാഷണം വഴിമുട്ടുകയും ചെയ്തു. തുടർന്നാണ് കൊടിക്കുന്നിൽ സുരേഷിനെ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

നാമനിർദ്ദേശ പത്രിക സമർപ്പിച്ചതേയുളളൂവെന്നും എല്ലാവരുമായും ബന്ധപ്പെട്ടുവരികയാണെന്നും പിന്നീട് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ അതൃപ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ അത് നേതാക്കളുമായി സംസാരിക്കണമെന്ന് ആയിരുന്നു മറുപടി.

Tags: Speaker ElectionLoksabhaTrinamool Congressകൊടിക്കുന്നിൽ സുരേഷ്അഭിഷേക് ബാനർജിAbhishek Banarjee
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies