പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും; യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുളള ആദ്യ സന്ദർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും; യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുളള ആദ്യ സന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 08:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും. അടുത്തിടെ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റ് വ്‌ലൊഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തു. ഇതിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തെക്കുറിച്ചുളള സൂചനകൾ പുറത്തുവരുന്നത്.

യുക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമായിരിക്കും ഇത്. ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ 5 ദിവസത്തെ റഷ്യൻ സന്ദർശന വേളയിൽ പുടിനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെ റഷ്യയിൽ സന്ദർശനം നടത്താൻ പുടിൻ അന്ന് ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യ- റഷ്യ ബന്ധം ഉൾപ്പെടെയുളള സമകാലീന വിഷയങ്ങൾ മോദിയുമായി നേരിട്ട് ചർച്ച ചെയ്യാൻ റഷ്യൻ സന്ദർശനം സഹായിക്കുമെന്ന് പുടിൻ അന്ന് വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരം വളർന്നുകൊണ്ടിരിക്കുകയാണെന്നും അത് കൂടുതൽ വിപുലപ്പെടുത്തണമെന്നുമാണ് പുടിന്റെ നിലപാട്. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിലിന് വിലക്കേർപ്പെടുത്തിയപ്പോൾ ഇന്ത്യയാണ് സഹായത്തിനെത്തിയത്. ഒപെക് രാജ്യങ്ങളിൽ നിന്നുളള എണ്ണ വാങ്ങൽ കുറച്ച് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുകയായിരുന്നു.

അതുകൊണ്ടു തന്നെ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായിട്ടാണ് റഷ്യ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുടിൻ ഉത്തരകൊറിയയിലെത്തി കിം ജോങ് ഉന്നുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയെ ആയുധങ്ങൾ ഉൾപ്പെടെ നൽകി സഹായിക്കുന്നത് ഉത്തരകൊറിയ ആണ്. യുഎൻ വിലക്ക്് നിലനിൽക്കെയാണ് പുടിൻ ഉത്തര കൊറിയ സന്ദർശിച്ചത്. ഇക്കാര്യങ്ങളും യുക്രെയ്ൻ വിഷയത്തിന് ചർച്ചയിലൂടെ പരിഹാരം കാണുന്നതും ഉൾപ്പെടെ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ വിഷയങ്ങളാകുമെന്നാണ് കരുതുന്നത്.

Tags: india-russiaPresident Vladimir Putinpm modi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies