സ്കുൾ ബസ് ഫ്ലൈ ഓവറിന്റെ പാർശ്വഭിത്തിയിലേക്ക് പാഞ്ഞു കയറി 20 കുഞ്ഞുങ്ങൾക്ക് പരിക്ക്. മുംബൈയിലെ ജെജെ ഫ്ലൈ ഓവറിലായിരുന്നു അപകടം. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ലാലുകുമാർ സന്ധു എന്ന 24-കാരനെയാണ് പൊലീസ് പിടികൂടിയത്. ഇർഫാൻ എന്ന 12-കാരനാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. 20 പേരാണ് ബസിലുണ്ടായിരുന്നത്.
അപകടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തനവും നടന്നതിനാൽ വലിയാെരു ദുരന്തത്തിലേക്ക് പോയില്ല. അപകടത്തിന് ശേഷമുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.പ്രദേശത്തെ ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചത്.
Mumbai: Kid Injured After School Bus Meets With Accident At Nakhuda Mohalla On JJ Flyover; Driver Arrested#Mumbai #JJFlyover #Accident #SchoolBus #NakhudaMohalla #Driver #Arrest #Police pic.twitter.com/eB4b3wcRKZ
— Donjuan (@santryal) June 26, 2024