"ധോണി വരുമ്പോൾ സ്‌റ്റേഡിയം കുലുങ്ങും"; ആരാധകരുടെ തലയെ നേരിട്ട് കണ്ടതിന്റെ ത്രില്ലിൽ അഖിൽ മാരാർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ധോണി വരുമ്പോൾ സ്‌റ്റേഡിയം കുലുങ്ങും”; ആരാധകരുടെ തലയെ നേരിട്ട് കണ്ടതിന്റെ ത്രില്ലിൽ അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

തല എന്ന മഹേന്ദ്രസിംഗ് ധോണി ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ലണ്ടനിൽ വച്ച് പരസ്യ ചിത്രീകരണത്തിനിടെയാണ് സംഭവം. തന്റെ ഇഷ്ട താരത്തെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അഖിൽ മാരാർ. സന്തോഷം പങ്കുവെച്ചു കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ധോണിക്കൊപ്പമുള്ള വീഡിയോയും ഹൃദയ സ്പർശിയായ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്:

മഹേന്ദ്ര സിംഗ് ധോണി എന്റെ ഉള്ളിൽ ഒരു വികാരമാണ്…. ക്രിക്കറ്റിൽ ബുദ്ധി കൊണ്ട് അത്ഭുതം തീർത്ത മനുഷ്യൻ…ആരെയെങ്കിലും എനിക്ക് കാണാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അത് ധോണിയെ ആയിരുന്നു..
അടുത്തിടെ ഐപിഎൽ മാച്ചിന് ജിയോ മലയാളത്തിന്റെ അതിഥിയായി പോയപ്പോൾ ഞാൻ അവരോട് പറഞ്ഞത് ധോണിയെ ഒന്ന് നേരിൽ കാണാൻ കഴിയുമോ എന്നാണ്…

ചെന്നൈ ടീം മാനേജർ തമാശ രൂപേണ പറഞ്ഞത് ഇന്ത്യൻ പ്രസിഡന്റിനെ കാണിച്ചു തരാം ധോണി ഭായി അത്ര എളുപ്പമല്ല..ക്രിക്കറ്റ് കഴിഞ്ഞാൽ തന്റെതായ ലോകത്ത് ഒതുങ്ങി കഴിയുന്ന മനുഷ്യൻ..ജിയോ സ്റ്റുഡിയോയിൽ വെച്ചു ഇന്ത്യയുടെ മുൻ ക്രിക്കറ്റേഴ്സ് പറയുന്നത് കേട്ടു…ധോണി സ്റ്റേഡിയത്തിലേക്ക് വരുമ്പോൾ ഭൂമി കുലുങ്ങുന്നത് പോലെ തോന്നും.. സ്റ്റേഡിയം കുലുങ്ങും വിധമാണ് അദ്ദേഹത്തെ ജനങ്ങൾ സ്വീകരിക്കുന്നത്…

 

View this post on Instagram

 

A post shared by Akhil marar (@akhilmarar1)

“>

 

View this post on Instagram

 

A post shared by Akhil marar (@akhilmarar1)

അദ്ദേഹത്തിനൊപ്പം കളിച്ച ബേസിൽ എന്നോട് പറഞ്ഞത് മാച്ചിന് ശേഷം കളിക്കാർ ഷോപ്പിംഗിന് പോയാൽ അവർ എന്തെടുത്താലും എല്ലാവരുടെയും പണം നൽകുന്നത് ധോണിയാണ്.. അദ്ദേഹം ഒന്നും വാങ്ങാറുമില്ലെന്നാണ്. ലോകത്തെ മറ്റ് രാജ്യങ്ങളിലെ കളിക്കാർ അദ്ദേഹത്തോട് കാണിക്കുന്ന ആദരവ് കാണുമ്പോൾ സത്യത്തിൽ രോമം എണീറ്റ് നിൽക്കും അത്ര ബഹുമാനം ആണ് ധോണിയോട് മറ്റുള്ളവർക്ക്…

രാജ്യത്തിന് മൂന്ന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച ഈ അത്ഭുത മനുഷ്യനെ കാണാൻ കൊതിച്ച എനിക്ക് അതിനുള്ള അവസരം നൽകിയത് ജേഷ്ഠ സഹോദരനായ സുഭാഷ് മാനുവൽ എന്ന യുകെയിൽ സെറ്റിൽ ചെയ്യുന്ന മലയാളി വ്യവസായിയാണ്… അദ്ദേഹത്തിന്റെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണ് ധോണി..
ഇന്റർനാഷണൽ ബ്രാൻഡ് ആയ ധോണിയെ ബ്രാൻഡ് അംബാസിഡർ ആക്കിയ സുഭാഷ് മാനുവൽ എന്ന മലയാളി നമുക്ക് അഭിമാനം ആണ്..

“>“>

മലയാള സിനിമയിലും ക്രിക്കറ്റ് മേഖലയിലും നിരവധി സംരംഭങ്ങൾ സുഭാഷ് ഏട്ടന്റെ വക നമ്മുടെ മുന്നിലെത്തും… സുപ്രീം കോടതി വക്കീൽ കൂടിയാണ് സുഭാഷ് മാനുവൽ..ധോണിയെ ഒന്ന് കാണണം ഫോട്ടോ എടുക്കണം എന്ന് കൊതിച്ച എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു പരസ്യം ചെയ്യാനും മണിക്കൂറുകൾ ചിലവഴിക്കാനും അവസരം ഒരുക്കി നൽകിയതിന് ഒരായിരം നന്ദി..

Tags: ms dhoniAKHIL MARARFAN BOY MOMENT
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies