രക്ഷകരായി രോഹിത്തും-സൂര്യയും; സെമിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ; ഇം​ഗ്ലണ്ട് ചരിത്രം ആവ‍‍ർത്തിക്കുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രക്ഷകരായി രോഹിത്തും-സൂര്യയും; സെമിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ; ഇം​ഗ്ലണ്ട് ചരിത്രം ആവ‍‍ർത്തിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 12:14 am IST
FacebookTwitterWhatsAppTelegram

മഴ രസം കൊല്ലിയായി പല കുറിയെത്തിയ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യൻ ബാറ്റർമാരെ തളച്ച് ഇം​ഗ്ലീഷ് ബൗളർമാർ.നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടാനെ ഇന്ത്യക്കായുള്ളു. സെമിയിൽ രോഹിത് ശർമ്മയും സൂര്യകുമാർ യാ​​ദവും ചേർന്നാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 2022 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയിരുന്നത്.

39 പന്തിൽ 57 റൺസ് നേടി ക്യാപ്റ്റൻ രോഹിത്തും അർദ്ധ സെഞ്ച്വറിക്ക് മൂന്ന് റൺസകലെ വീണ സൂര്യകുമാറും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. കോലി (9) പതിവ് പോലെ നിരാശപ്പെടുത്തി. ഋഷഭ് പന്തും(4) പവർ പ്ലേയിൽ തന്നെ കൂടാരം കയറി. ഇടയ്‌ക്ക് രസം കൊല്ലിയായി മഴയെത്തിയെങ്കിലും സൂര്യയും രോ​ഹിത്തും ചേർന്ന് ഇന്ത്യൻ ഇന്നിം​ഗ്സിലേക്ക് 73 റൺസ് സംഭാവന ചെയ്തു.

രോഹിത് ശർമ്മയെ ബൗൾഡാക്കി ആദിൽ റഷീദാണ് കൂട്ടുക്കെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ സൂര്യകുമാറിനെ വീഴ്‌ത്തി ആർച്ചർ ഇന്ത്യയെ ഞെട്ടിച്ചു. നന്നായി തുടങ്ങിയ ഹാർദിക്കിനെയും (13 പന്തിൽ 23), ശിവം ദുബെയും(0) തൊട്ടടുത്ത പന്തുകളിൽ ജോർദാൻ വീഴ്‌ത്തിയതോടെ ഇന്ത്യ പരുങ്ങി. 9 പന്തിൽ 17 റൺസെടുത്ത ജഡേജയും 6 പന്തിൽ 10 റൺസെടുത്ത അക്സറും ചേർന്നാണ് ഇന്ത്യൻ സ്കോർ 170 കടത്തിയത്. റീസ് ടോപ്ലി,ജോഫ്രേ ആർച്ചർ,സാം കരൻ എന്നിവർക്ക് ഒരോ വിക്കറ്റ് വീതം ലഭിച്ചപ്പോൾ ജോർദാൻ മൂന്ന് വിക്കറ്റാണ് പിഴുതത്.

Tags: englandIndiasemfinaL22024 T20 World Cup
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies