ന്യൂഡൽഹി: ആഗോള റാങ്കിംഗ് പട്ടികയിൽ ഇന്ത്യൻ സർവകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന ഊന്നലാണ് ഈ ബൃഹത്തായ വിജയത്തിന് പിന്നിലെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിലെ സർവകലാശാലകൾ ആഗോളതലത്തിൽ കുതിച്ചുയരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത മികച്ച ഫലങ്ങൾ നൽകുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്‌ക്കുന്നത് തുടരുമെന്നും വളർച്ചയ്‌ക്കും നവീകരണത്തിനും അവസരമൊരുക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുവത്വത്തെ ഇത് ഏറെ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Great to see India’s universities making strides on the global stage! Our commitment to quality education is yielding encouraging results. We will continue to support our educational institutions and provide opportunities for growth and innovation. This will help our youth… https://t.co/3uRGU79KiK
— Narendra Modi (@narendramodi) June 27, 2024
ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിംഗിലെ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ഫിൽ ബാറ്റിയുടെ നിരീക്ഷണങ്ങൾക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ആഗോള റാങ്കിംഗിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം എടുത്തുകാണിക്കുന്ന പോസ്റ്റ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
2017-ൽ കേവലം 48 സർവകലാശാലകൾ മാത്രമാണ് ഇന്ത്യയിൽ നിന്നുണ്ടായിരുന്നെങ്കിൽ 2025-ലെ റാങ്കിംഗിനായി 133 ഇന്ത്യൻ സർവകലാശാലകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് സർവകാല റെക്കോർഡാണെന്നും ഫിൽ ബാറ്റി പറയുന്നു. ലോകത്തിലെ മികച്ച സർവകാലാശാലകളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയിരിക്കുകയാണ് ഭാരതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ലെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ, 91 ഇന്ത്യൻ സർവകലാശാലകൾ ഉന്നത സ്ഥാനങ്ങളിലെത്തി. ബെംഗളൂരുവിലെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) 2017-ന് ശേഷം ആദ്യമായി റാങ്കിംഗിൽ ഒന്നാമതെത്തി. ചെന്നൈയിലെ അണ്ണാ സർവകലാശാല, ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, കേരളത്തിലെ മഹാത്മാഗാന്ധി സർവകലാശാല, സോളനിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെൻ്റ് സയൻസസ് എന്നിവയാണ് 2024-ലെ പട്ടിക പ്രകാരം ഇന്ത്യയിലെ അഞ്ച് മികച്ച സർവകലാശാലകൾ.