ഗഗൻയാനിലെ മലയാളിത്തിളക്കം; പ്രശാന്ത് ബി നായരുടെ മറ്റൊരു നേട്ടം; വീഡിയോ പങ്കുവച്ച് ലെന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗഗൻയാനിലെ മലയാളിത്തിളക്കം; പ്രശാന്ത് ബി നായരുടെ മറ്റൊരു നേട്ടം; വീഡിയോ പങ്കുവച്ച് ലെന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 08:56 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിലെ സഞ്ചാരികളെ പ്രധാനമന്ത്രി പരിചയപ്പെടുത്തിയപ്പോൾ, മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും ദൗത്യത്തിന്റെ ഭാഗമാവുന്നുവെന്നത് കേരളക്കരയ്‌ക്കാകെ സന്തോഷം പകർന്നിരുന്നു. എന്നാൽ അതിലേറെ സന്തോഷവും ഞെട്ടലും നൽകിയത് അന്നേ ദിവസം തന്നെ മലയാളികളുടെ ഇഷ്ട നടി ലെന പങ്കുവച്ച പോസ്റ്റായിരുന്നു. പ്രശാന്ത് ബാലകൃഷ്ണൻ തന്റെ ഭർത്താവാണെന്ന വിവരം ആ ശുഭ മുഹൂർത്തത്തിലായിരുന്നു നടി പങ്കുവച്ചത്. ഇപ്പോൾ പ്രശാന്തിന്റെ കരിയറിലെ മറ്റൊരു നേട്ടവും പങ്കുവച്ചിരിക്കുകയാണ് താരം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്‌റോസ്പെയ്സ് എൻജിനീയറിങ്ങിൽ പ്രശാന്ത് ബാലകൃഷ്ണൻ എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ചുവെന്ന വിവരമാണ് ലെന പുറത്തുവിട്ടിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രശാന്ത് കൊളോക്യം അവതരിപ്പിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചു. പ്രശാന്തിനെ അഭിനന്ദിച്ചും ഇരുവർക്കും ആശംസകൾ നേർന്നും നിരവധി പേരാണ് രംഗത്തെത്തിയത്.

ഫെബ്രുവരി 27-ാം തീയതി തിരുവനന്തപുരം വിക്രം സാരഭായ് സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഗഗൻയാനിലെ സഞ്ചാരികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി നായരുമായുള്ള വിവാഹത്തെ കുറിച്ച് ലെന വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയാൽ പ്രോട്ടോകോളിനെ ബാധിക്കുമെന്നും അതിനാലാണ് രഹസ്യമായി വച്ചതെന്നും ലെന പറഞ്ഞിരുന്നു. ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

Tags: lenaPrasanth B Nair
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies