ഇടവ വഴി പോയിട്ടുണ്ടോ?; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ; ഷമ്മി തിലകന് നേരെ സൈബർ ആക്രമണം; വൈറലായി മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടവ വഴി പോയിട്ടുണ്ടോ?; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ; ഷമ്മി തിലകന് നേരെ സൈബർ ആക്രമണം; വൈറലായി മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 10:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസ നേർന്നതിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയവർക്ക് ഷമ്മി തിലകൻ നൽകിയ മറുപടി വൈറൽ. സുരേഷ് ഗോപിക്ക് ആശംസ നേർന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു കമന്റിലൂടെ സംഘടിത ആക്രമണം. ഇതിലൊരു കമന്റിന് നൽകിയ മറുപടിയാണ് വൈറലായത്.

അച്ഛനും നടനുമായിരുന്ന തിലകനെ അധിക്ഷേപിക്കുന്ന തരത്തിലുളള കമന്റുകൾക്കാണ് ഷമ്മി തിലകൻ കൂടുതലും മറുപടി നൽകിയിരിക്കുന്നത്. ഇതിലൊന്നാണ് വൈറലായത്. തിലകൻ ചേട്ടന് പറ്റിയ ഒരു തെറ്റ് എന്നതായിരുന്നു കമന്റ്. കമന്റ് ഇട്ടയാളുടെ പേരിനൊപ്പം സ്വന്തം സ്ഥലമായ ഇടവയുടെ പേരും ഉണ്ടായിരുന്നു. ഇടവയിൽ ഒരുപാട് തവണ അച്ഛൻ നാടകം കളിക്കാൻ വന്നിട്ടുണ്ട് എന്നായിരുന്നു ഷമ്മിയുടെ മറുപടി. നിമിഷനേരം കൊണ്ട് മറുപടി വൈറലായി. തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലുളള സ്ഥലമാണ് ഇടവ.

മലയാളത്തിലെ മിക്ക നടൻമാരും സുരേഷ് ഗോപിക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകൾ പങ്കുവെച്ചിരുന്നു. എന്നാൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഉൾപ്പെടെ പരാമർശിക്കുന്ന ഷമ്മി തിലകന്റെ ആശംസാപോസ്റ്റിൽ അതിരൂക്ഷമായ സൈബർ ആക്രമണം സംഘടിതമായി അരങ്ങേറുകയായിരുന്നു. സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം ഉൾപ്പെടെ പരാമർശിച്ചായിരുന്നു അധിക്ഷേപ കമന്റുകളിലധികവും.

അതുല്യ നടൻ തിലകനെ മോശമായി ചിത്രീകരിക്കുന്ന കമന്റുകളും അസഭ്യ പ്രയോഗങ്ങളും അതിരുവിട്ടതോടെയാണ് ഷമ്മി തിലകൻ പ്രതികരിച്ചു തുടങ്ങിയത്. ഒഴുക്കിനെതിരെ നീന്തിയ തിലകൻ സാറിന് എന്ത് കാറ്റ് എന്നാണ് ഒരു കമന്റിന് ഷമ്മിയുടെ മറുപടി. തിലകൻ ജീവിച്ചിരുന്നെങ്കിൽ തന്നെ പുറത്താക്കി പിണ്ഡം വെച്ചേനെയെന്ന മറ്റൊരു കമന്റിന് Funny എന്ന ഒറ്റവാക്ക് മറുപടിയാണ് ഷമ്മി നൽകിയിരിക്കുന്നത്.

ഷമ്മിക്ക് പിന്തുണയുമായും നിരവധി പേർ കമന്റ് ബോക്‌സിലെത്തുന്നുണ്ട്. ഇടവ സ്വദേശിയെ ട്രോളിയുളള കമന്റുകളാണ് ഇതിൽ അധികവും. കമന്റ് കാണാനില്ലെന്നും വൈറലായതോടെ ഇയാൾ മുക്കിയെന്നും ഇവർ പറയുന്നു. സൗഹൃദത്തിന്റെ പേരിൽ ആശംസ നേർന്നതിന് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും ഒരുപാട് പേർ ചോദിക്കുന്നുണ്ട്. ഷമ്മിക്ക് പിന്തുണ അറിയിച്ച് 20,000 ത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയും കമന്റിലൂടെ ആശംസയ്‌ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.

Tags: Suresh Gopishammy thilakanകേന്ദ്രമന്ത്രി സുരേഷ് ഗോപിപിറന്നാൾ ആശംസഷമ്മി തിലകൻവൈറൽ മറുപടി
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies