കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം:സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം:സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 11:24 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: അറുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.

മുതിർന്ന അഭിഭാഷകൻ കെആർ തമിഴ്മണി സംഭവത്തെക്കുറിച്ചുള്ള ടെലിവിഷൻ അഭിമുഖങ്ങളിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കണക്കിലെടുത്താണ് സുവോ മോട്ടോ കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യം, സി കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ചയാണ് സ്വമേധയാ കേസെടുത്തത്.

ഈ വിഷയത്തിൽ നടക്കുന്ന ‘രാഷ്‌ട്രീയ പോരാട്ട’ത്തെ അഭിസംബോധന ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്,കൽവരയൻ കുന്നുകളിലും പരിസരങ്ങളിലും താമസിക്കുന്ന ആളുകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തി. കൽവരയൻ മലനിരകളുടെ സമീപ സ്ഥലങ്ങളിൽ അനധികൃത മദ്യം നിർമ്മിച്ചതായി റിപ്പോർട്ടുകളുണ്ടെന്ന് കോടതി പറഞ്ഞു. “കൽവരയൻ കുന്നുകളിലും പരിസരങ്ങളിലും പാവപ്പെട്ട ആളുകൾ, പ്രത്യേകിച്ച് എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന നിരവധി ചെറിയ ഗ്രാമങ്ങളുണ്ട്,. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ പ്രദേശം അവികസിതമാണെന്നും മേഖലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയും തൊഴിലില്ലായ്മയും കാരണം ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ഉപജീവനത്തിനായി അനധികൃത മദ്യം നിർമ്മിക്കാൻ നിർബന്ധിതരാകുകയാണെന്നും കോടതി പറഞ്ഞു. അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ, സാമ്പത്തിക നില, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ സംരക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം,” ബെഞ്ച് പറഞ്ഞു.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് പറഞ്ഞ ബെഞ്ച്, “അനധികൃത മദ്യനിർമ്മാണ ബിസിനസിലേക്ക് തള്ളിവിടപ്പെടുന്ന ആളുകളുടെ ദുരവസ്ഥയെ മുന്നിൽ കൊണ്ടുവരാൻ കോടതി ആഗ്രഹിക്കുന്നു,” ബെഞ്ച് പറഞ്ഞു.

കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം സെക്രട്ടറി, തമിഴ്‌നാട് ചീഫ് സെക്രട്ടറി, ആദി ദ്രാവിഡർ, ആദിവാസി ക്ഷേമ സെക്രട്ടറി, ഡിജിപി, കള്ളക്കുറിച്ചി, സേലം ജില്ലകളിലെ ജില്ലാ കളക്ടർമാർ, എസ്പിമാർ എന്നിവരെ കക്ഷികളായി ഉൾപ്പെടുത്താൻ ബെഞ്ച് നിർദേശം നൽകി.

Tags: madras high courtMadras HCKallakurichi hooch tragedySuo Moto
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies