വിലയേറിയ വജ്ര മോതിരം എയർപോർട്ടിൽ നഷ്ടപ്പെട്ടു; തിരികെ ലഭിക്കില്ലെന്ന് കരുതിയ മോതിരം കണ്ടെത്തി നൽകി CISF ഉദ്യോ​ഗസ്ഥർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിലയേറിയ വജ്ര മോതിരം എയർപോർട്ടിൽ നഷ്ടപ്പെട്ടു; തിരികെ ലഭിക്കില്ലെന്ന് കരുതിയ മോതിരം കണ്ടെത്തി നൽകി CISF ഉദ്യോ​ഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:19 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : നമ്മുടെ വിലപ്പെട്ട ഏതെങ്കിലും ഒരു വസ്‌തു നഷ്‌ടപ്പെട്ടാലുള്ള വേദന പറഞ്ഞറിയിക്കാനാകാത്തതാണ്. എന്നാൽ അത്തരത്തിൽ വിലപ്പെട്ടതായ ഒരു വസ്‌തു നഷ്‌ടപ്പെട്ടശേഷം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മുംബൈ സ്വദേശിനിയായ ആകാൻഷ സിംഗ്. തന്റെ പ്രിയപ്പെട്ട വജ്ര മോതിരമായിരുന്നു ആകാൻഷയ്‌ക്ക് കഴിഞ്ഞ ജൂൺ 30 ന് നഷ്‌ടമായത്‌. എന്നാൽ ബെം​ഗളൂരു കെംപ​ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സി ഐ എസ് എഫ് ഉദ്യോഗസ്‌ഥരുടെ സമയോചിതമായ ഇടപെടലിലൂടെ അത് തിരികെ കിട്ടിയതിന്റെ നിറവിലാണ് ആകാൻഷ ഇപ്പോൾ.

നഷ്‌ടപ്പെട്ടുപോയ തന്റെ വജ്ര മോതിരം തിരികെ തന്റെ കരങ്ങളിലെത്തിച്ച 2 സിഐഎസ്എഫ് ഉദ്യോഗസ്‌ഥരായ രാജേഷ് സിങ്ങിനും വിനയ് കുമാർ റായിക്കും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ആകാൻഷ. എക്‌സിലൂടെയായിരുന്നു ആകാൻഷയുടെ നന്ദിപ്രകടനം. ആകാൻഷയുടെ വാക്കുകൾ ഇങ്ങനെ “ഇന്ന് ബംഗ്ലൂർ കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എന്റെ വിലപ്പെട്ട വജ്ര മോതിരം നഷ്‌ടമായി. എന്നാൽ സിഐഎസ്എഫ് ഉദ്യോഗസ്‌ഥരായ രാജേഷ് സിം​ഗിന്റെയും വിനയ് കുമാർ റായിയുടെയും സഹായത്താൽ എനിക്കത് തിരികെ ലഭിച്ചു. നിങ്ങളുടെ സഹായത്തിന് വളരെ നന്ദി “, എന്നായിരുന്നു ആകാൻഷയുടെ വാക്കുകൾ.

മണിക്കൂറുകൾക്കുള്ളിൽ തന്നെ 23,000 പേരാണ് ആ പോസ്റ്റ് കണ്ടത്. 700 ഓളം ലൈക്‌സും ലഭിച്ചു. രാജേഷ് സിം​ഗിനെയും വിനയ് കുമാർ റായിയെയും അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്. അതേസമയം അധികം വൈകാതെ സി ഐ എസ് എഫ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള മറുപടിയും ആകാൻഷയ്‌ക്ക് ലഭിച്ചു . ” ആശംസകൾ. നിങ്ങളുടെ യാത്ര സുരക്ഷിതവും സുഗമവുമാണോ എന്നുറപ്പ് വരുത്താൻ CISF എപ്പോഴും ഒപ്പമുണ്ട്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി”, എന്നായിരുന്നു അത്.

Tags: diamond ringakansha singh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies