ചന്ദ്രനിൽ ചിന്നിച്ചിതറി കിടന്ന പാറക്കഷ്ണങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് പ്ര​ഗ്യാൻ റോവർ; ദക്ഷിണധ്രുവത്തിൽ നിന്ന് പ്രതീക്ഷയുടെ പൊൻ കിരണം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനിൽ ചിന്നിച്ചിതറി കിടന്ന പാറക്കഷ്ണങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് പ്ര​ഗ്യാൻ റോവർ; ദക്ഷിണധ്രുവത്തിൽ നിന്ന് പ്രതീക്ഷയുടെ പൊൻ കിരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 09:00 am IST
Facebook
Twitter
WhatsAppTelegram

മൂന്നാം ചാന്ദ്രദൗത്യത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്ര​ഗ്യാൻ റോവറിന്റെ പര്യവേക്ഷണ ഡാറ്റകൾ വിശകലനം ചെയ്താണ് ഇസ്രോ ശാസ്ത്രജ്ഞർ പുത്തൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സോഫ്റ്റ് ലാൻഡ‍് ചെയ്ത ശിവശക്തി പോയിൻ്റിന് സമീപമുള്ള പ്രദേശത്തെ പറക്കഷ്ണങ്ങളെയാണ് റോവർ പഠന വിധേയമാക്കിയത്.

വിക്രം ലാൻഡറെ സുരക്ഷിതമായി ചാന്ദ്രോപരിതലത്തിൽ ഇറക്കിയ റോവർ, ലാൻഡിം​ഗ് പ്രദേശത്തെ രണ്ട് മീറ്ററിൽ കൂടുതൽ വ്യാസമുള്ള ചെറിയ ​ഗർത്തങ്ങളുടെ വരമ്പിലും ഉപരിതലത്തിലും ചെറിയ ചരിവുകളിലും ചിതറിക്കിടന്ന തീരെ ചെറിയ പാറക്കഷ്ണങ്ങളെയാണ് നിരീക്ഷിച്ചത്. ശിവശക്തി പോയിന്റിന്റെ പടിഞ്ഞാറൻ ഭാ​ഗത്ത്, 39 മീറ്റർ നീങ്ങിയപ്പോൾ പാറ കഷ്ണങ്ങളുടെ എണ്ണവും വലുപ്പവും കൂടിയതായി ശാസ്ത്രജ്ഞർ കണ്ടെത്തി.

ചാന്ദ്രോപരിതലത്തിലെ മേൽ മണ്ണും പൊടിപടലങ്ങളും കൂടിച്ചേർന്ന് പാറ രൂപപ്പെടുന്നുവെന്ന നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നിരീക്ഷിച്ച രണ്ട് പാറ ശകലങ്ങളുടെ ഘടനയിൽ വ്യത്യാസം കണ്ടെത്തി. ഇത് ബഹിരാകാശ കാലവസ്ഥയ്‌ക്ക് (Space Weathering) വിധേയമാകുന്നതിന്റെ സൂചനയാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. വായുരഹിത വസ്തുക്കളുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ഭൗതികവും രാസപരവുമായ മാറ്റങ്ങളെയാണ് സ്പേസ് വെതറിം​ഗ് എന്ന് പറയുന്നത്. ഇതിന്റെ ഫലമായി രാസപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.

ചന്ദ്രനിലെ മണ്ണ് വിശകലനം ചെയ്യുന്നതിനുള്ള ക്യാമറകളും ഉപകരണങ്ങളും സജ്ജമാക്കിയാണ് 27 കിലോ​ഗ്രാം ഭാരമുള്ള റോവറിനെ ചന്ദ്രനിലേക്ക് അയച്ചത്. ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാനാണ് നാലാം ചാന്ദ്രദൗത്യത്തിൽ ലക്ഷ്യമിടുന്നതെന്ന് ഇസ്രോ ചെയർമാൻ വ്യക്തമാക്കി.

കഴിഞ്ഞ ഓ​ഗസ്റ്റ് 23-നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിം​ഗ് ചെയ്യുന്ന ആ​ദ്യ രാജ്യവും ചന്ദ്രനിൽ ബഹിരാകാശ പേടകത്തെ എത്തിക്കുന്ന നാലമത്തെ രാജ്യമായും ഇന്ത്യ മാറി.

Tags: Pragyan RoverChandrayaan's rover
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies