സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 08:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാംസ്‌കാരിക-നാടക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കലാകൂട്ടായ്മയായ ‘സൂര്യ’യുടെ അമരക്കാരനായിരുന്ന കൃഷ്ണമൂര്‍ത്തിയുടെ വിയോഗം കലാസാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായി. ഒക്ടോബര്‍ ഒന്നിന് ഈ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.

നാടകരചയിതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, കലാ സംഘാടകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ 2023ല്‍ കേരളത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കേരളപ്രഭ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ സ്ഥാനത്ത് മൂന്ന് തവണ സേവനമനുഷ്ഠിച്ചു.

സംഗീത നാടക അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ച സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിലെ നാടക-സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. ‘മേല്‍വിലാസം’, ‘എന്റെ രക്ഷകന്‍’, ‘ചായക്കടക്കഥകള്‍’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടക രചനകള്‍. ആറ് നാടകങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് ചായക്കടക്കഥകള്‍. ‘മേല്‍വിലാസം’ പിന്നീട് സിനിമയായപ്പോള്‍ അതിന്റെ തിരക്കഥയും സൂര്യ കൃഷ്ണമൂര്‍ത്തി തന്നെയാണ് രചിച്ചത്. ‘ചായക്കടക്കഥകള്‍’ ദൂരദര്‍ശനുവേണ്ടി ടെലിഫിലിമുകളാക്കി സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു.

നാടകത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനും കലാകാരന്മാര്‍ക്ക് വേദിയൊരുക്കുന്നതിനും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്യാണത്തോടെ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് ശ്രദ്ധേയനായൊരു കലാകാരനെയാണ് നഷ്ടമായത്.

Tags: passed awaysurya krishnamoorthy
Share
Tweet
SendShare

More News from this section

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

Latest News

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies