നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍byപി. ഗോപാലന്‍കുട്ടി മാസ്റ്റര്‍
Sep 23, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

വന്ദേമാതരത്തിന് 150 വര്‍ഷം പൂര്‍ത്തിയാകുന്ന അതിധന്യമായ മുഹൂര്‍ത്തമാണിത്. സ്വാതന്ത്ര്യ സമരസേനാനികളുടെ ദേശീയ ബീജമന്ത്രമായിരുന്ന വന്ദേമാതരം സ്വതന്ത്രഭാരതത്തില്‍ അവഗണിതാവസ്ഥയിലായിരുന്നുവെന്നത് ഒരു ദുഃഖസത്യമാണ്. എന്നാല്‍ നിയതിയുടെ നിശ്ചയമെന്നപോലെ വന്ദേമാതരത്തിന്റെ നൂറ്റമ്പതാം ജന്മവര്‍ഷത്തില്‍ അതിന് ദേശീയഗാനത്തിന്റെ സമശീര്‍ഷമായ ആദരവിനും അംഗീകാരത്തിനും പാത്രീഭവിക്കത്തക്കരീതിയില്‍ ഭാരതപാര്‍ലമെന്റ് നിയമസാധുത നല്‍കുകയും ചെയ്തിരിക്കുന്നുവെന്നത് ഏറെ സന്തോഷകരവും അതിലേറെ അഭിമാനകരവുമാണ്. പക്ഷേ, ഈ ദേശീയ സ്വാഭിമാനത്തിന്റെ ധന്യമുഹൂര്‍ത്തത്തെ വികലവും വികൃതവുമാക്കി ജനമനസ്സുകളില്‍ കാലുഷ്യവും അനൈക്യവും സൃഷ്ടിക്കുന്നതിന് ദേശവിരുദ്ധ ശക്തികള്‍ ഭാരതത്തിനകത്തും പുറത്തും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അത്യന്തഭീഷണമായ സാഹചര്യവും നിലനില്‍ക്കുന്നു.

സമകാലികമായ ഈ സാഹചര്യത്തില്‍ വന്ദേമാതരഗാനത്തിന്റെ പ്രസക്തിയും മഹത്വവും ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുകയും ദേശവിരുദ്ധമായ ആഖ്യാനസൃഷ്ടികള്‍ക്ക് പകരം ഭാവാത്മക സങ്കല്പങ്ങളെ ഭാവിതലമുറയില്‍ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുകയെന്ന മഹനീയ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ‘വിദ്യാഭാരതി അഖിലഭാരതീയ ശിക്ഷാസന്‍സ്ഥാന്‍’ വന്ദേമാതരഗാനത്തിന്റെ ദേശീയ സാമൂഹ്യാലാപനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരേതര വിദ്യാഭ്യാസ സംവിധാനമായ ‘വിദ്യാഭാരതി’യ്‌ക്ക് എല്ലാ സംസ്ഥാനങ്ങളിലും വിദ്യാലയങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. 1952ല്‍ ഗോരഖ്പൂരില്‍ ഒരു ശിശുവാടികയായി ആരംഭിച്ച ഈ ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനം അതിന്റെ അമൃതവര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.

ദേശീയതലത്തില്‍ ഇന്ന് വിദ്യാഭാരതി 11,938 ഔപചാരിക വിദ്യാലയങ്ങളും 10,961 അനൗപചാരിക വിദ്യാലയങ്ങളുമടക്കം ഇരുപത്തി മൂന്നായിരം സ്ഥാപനങ്ങള്‍ നടത്തിവരുന്നു. ഈ സ്ഥാപനങ്ങളില്‍ മുപ്പത്തിയേഴു ലക്ഷം വിദ്യാര്‍ത്ഥികളും ഒന്നരലക്ഷത്തിലേറെ ആചാര്യന്മാരും ആയിരക്കണക്കിന് അനുബന്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഭരതീയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ 12 സൈനികവിദ്യാലയങ്ങളും 280 ആവാസീയ (താമസിച്ചു പഠിക്കുന്നവ) വിദ്യാലയങ്ങളും ഉള്‍പ്പെടുന്നു. വിദ്യാഭാരതിയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്‍ നാലരപ്പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുകയാണ്. ശിശുവാടിക, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളിലായി മുന്നൂറോളം വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏതാണ്ട് 65,000 വിദ്യാര്‍ത്ഥികളും അയ്യായിരത്തോളം ആചാര്യന്മാരും നൂറുകണക്കിന് അനുബന്ധപ്രവര്‍ത്തകരും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനോടൊപ്പം ലക്ഷാവധിപൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എല്ലാംചേര്‍ന്ന വിദ്യാഭ്യാസരംഗത്തെ ഒരു മഹാപ്രസ്ഥാനമായി വിദ്യാഭാരതി അനുദിനം വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്നു.

ലക്ഷാവധിവരുന്ന ഈ ജനശക്തിയെ സമാഹരിച്ചുകൊണ്ട് ദേശീയതലത്തില്‍ ഒരേ ദിവസം, ഒരേ മുഹൂര്‍ത്തത്തില്‍, ഒരേ ഈണത്തില്‍, ഒരേ ദേശീയഭാവനയില്‍ വന്ദേമാതരഗാനത്തിന്റെ ദേശീയ സാമൂഹ്യാലാപനം 2026 സപ്തംബര്‍ 25ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും നടക്കാന്‍ പോവുകയാണ്. വന്ദേമാതരഗാനാലാപനത്തിന്റെ അവിസ്മരണീയവും അനന്യവുമായ മഹനീയ മുഹൂര്‍ത്തമായി ഇത് ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന കാര്യം തീര്‍ത്തും അഭിമാനകരമാണ്. ദേശീയഗീതസാമൂഹ്യാലാപനത്തിന്റെ ഒരു ചൈതന്യശക്തിയായി ഈ അനര്‍ഘനിമിഷം ചരിത്രത്തില്‍ ഇടം പിടിക്കുകയും ഭാവിതലമുറയിലേക്ക് ദേശീയ സ്വാതന്ത്ര്യബോധത്തിന്റെയും അഭിമാനത്തിന്റേയും ഉജ്ജ്വലഭാവങ്ങളെ സന്നിവേശിപ്പിക്കുന്നതിന് തികച്ചും പര്യാപ്തമാവുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസമാണ് ഇതിന്റെ പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നത്.

വന്ദേമാതരത്തെക്കുറിച്ചുള്ള അനഭിലഷണീയവും അര്‍ത്ഥശൂന്യവുമായ വരട്ടുവാദങ്ങളെയും ആഖ്യാനങ്ങളെയും അതിജീവിക്കുകയും ഭാവാത്മക സങ്കല്പങ്ങളെ ഉള്ളിലുജ്ജ്വലമാക്കുകയും ചെയ്യുന്ന ഒരു ഭാവിതലമുറയെ നിര്‍മ്മിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ‘വന്ദേമാതരഗാനം’ ആനന്ദമഠം എന്ന നോവലിലാണ് എഴുതപ്പെട്ടതെന്ന മിഥ്യാസങ്കല്പത്തെ തിരുത്തേണ്ടതും അനിവാര്യമാണ്. ആനന്ദമഠം ബങ്കിംചന്ദ്രചാറ്റര്‍ജി എഴുതിയത് 1882 ലാണ്. എന്നാല്‍ അതിനു മുമ്പ് 1875ല്‍ എഴുതപ്പെട്ട ‘മേരാദുര്‍ഗ്ഗോത്സവ്’ എന്ന ഗ്രന്ഥത്തിലെ കമലാകാന്ത് എന്ന കഥാപാത്രത്തിലൂടെയാണ് വന്ദേമാതരം ജന്മമെടുത്തത്. 1886 ല്‍ ടാഗോര്‍ കുടുംബം പ്രസിദ്ധീകരിച്ച ‘ബാലക്’ എന്ന മാസികയിലൂടെ പ്രഭാസുന്ദരീദേവി ഇതിന്റെ സ്വരലിപിപ്രചരിപ്പിക്കുകയുണ്ടായി. 1905 ലെ ബംഗാള്‍ വിഭജനത്തിനുശേഷമാണ് വന്ദേമാതരം സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നവാദവും അര്‍ത്ഥശൂന്യമാണെന്നും അതിനുംവര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ജനഹൃദയങ്ങളില്‍ വന്ദേമാതരം പ്രതിഷ്ഠനേടിയിരുന്നുവെന്നും ഈ ചരിത്രം വ്യക്തമാക്കുന്നു.

1901 മുതല്‍ 1922 വരേയുള്ള കോണ്‍ഗ്രസ്സ് വാര്‍ഷിക യോഗങ്ങളില്‍ വന്ദേമാതരഗാനത്തിന്റെ പൂര്‍ണ്ണാലാപനം നടന്നിരുന്നുവെന്ന ചരിത്ര സത്യവും, 1923 കാക്കിനാഡ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ സംഘടനാധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദലിയാണ് ഇതിനെതിരായ പ്രതിഷേധവും പ്രതികരണവും ആദ്യമായി നടത്തിയതെന്നും, അന്നു മുതലാണ് വന്ദേമാതരം വിവാദ ചര്‍ച്ചയുടെ വിഷയമായതെന്നുമുള്ള ചരിത്രവും ഭാവി തലമുറ തിരിച്ചറിയേണ്ടതുണ്ട്. 1896ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ തന്നെ ഈ ഗാനം ആലപിച്ച ചരിത്രയാഥാര്‍ത്ഥ്യവും വിസ്മരിച്ചുകൂടാത്തതാണ്. 1937ല്‍ മുസ്ലിംലീഗ് ഔദ്യോഗിക പ്രമേയത്തിലൂടെ വന്ദേമാതരം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. അത്തരം പ്രഖ്യാപനത്തിന്റെ പ്രേതബാധകള്‍ ഇന്നും അത്തരക്കാരില്‍ ഉണര്‍ന്നു നില്‍ക്കുകയും, 1949ലെ ഭരണ ഘടനാചര്‍ച്ചയുടെ അവസാനയോഗത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് ‘ജനഗണമന ദേശീയ ഗാനമായും, വന്ദേമാതരം ദേശീയ ഗീതമായും പ്രഖ്യാപിക്കേണ്ടിവന്ന അതേ മാനസിക ചിന്തയുടെ അടിമത്തബോധം ഇന്നും ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും, ഭരണകൂടങ്ങളും അതേപടി ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും പുതുതലമുറ തിരിച്ചറിയേണ്ടതുണ്ട്.

ദേശീയ സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും ഉജ്ജ്വല പ്രതീകവും പ്രേരണയുമായ വന്ദേമാതരം ഭാരതീയ ജനഹൃദയങ്ങളില്‍ മാതൃഭൂമിയോടുള്ള അത്യധികഭക്തിഭാവത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന തിരിച്ചറിവാണല്ലോ ‘വന്ദേമാതരം’ പാടുന്നത് ഒരു വലിയ അപരാധമായി, പിഴയൊടുക്കേണ്ട പാതകമായി ബ്രിട്ടീഷുകാര്‍ കണക്കാക്കുകയും നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തത്. ജന്മനാട് സ്വന്തം മാതാവുതന്നെയാണെന്ന ധാരണയുണ്ടാകുന്നതും അതിനനുസരിച്ച് അതിനെ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ എന്ത് തെറ്റാണുള്ളത്? മാതാ ഭൂമി : പുത്രോ?ഹം പൃഥിവ്യാ: (ഭൂമി മാതാവും ഞാനതിന്റെ പുത്രനും) എന്ന സങ്കല്‍പ്പം വേദകാലജന്യമാണെന്ന അടിസ്ഥാന ബോധത്തെ അംഗീകരിക്കേണ്ട വിവേകവും വിചാരശീലതയും സമൂഹത്തില്‍ ഉണരേണ്ടത് അനിവാര്യമാണ്. അതില്‍ ദേശീയ താല്‍പര്യങ്ങള്‍ക്കല്ലാതെ മതചിതന്തകള്‍ക്കോ, വര്‍ഗ്ഗീയ ബോധങ്ങള്‍ക്കോ സ്ഥാനമില്ലെന്ന സത്യം സകലരും തിരിച്ചറിയേണ്ടതുണ്ട്; അംഗീകരിക്കേണ്ടതുണ്ട്. ഭാരതത്തിന്റെ പരമോന്നത നീതിന്യായകോടതി നേരത്തെ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസങ്ങള്‍ ദേശീയ വിശ്വാസങ്ങള്‍ക്കുവിരുദ്ധമാകരുതെന്നും ദേശീയ വിശ്വാസങ്ങള്‍ക്കനുസൃതമായ മതവിശ്വാസങ്ങള്‍ക്കേ സാധുതയുള്ളൂവെന്നും പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നമ്മുടെ നിയമപീഠങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ടുകൊണ്ടിരുന്ന ചൈതന്യശക്തിയെ വീണ്ടെടുത്തും ലോകജനതയെ ഭാരതീയമായ ചിന്തയിലും ദര്‍ശനങ്ങളിലും അടിയുറപ്പിച്ചും ഇന്ന് ഭാരതമെന്ന നമ്മുടെ രാഷ്‌ട്രം മുന്നേറുകയാണ്. ലോകം മുഴുവന്‍ ഭാരതീയ ദര്‍ശനങ്ങളുടെ മഹത്വവും ഗരിമയും സമാനതകളില്ലാത്ത രീതിയില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിലാണ് വന്ദേമാതരത്തിന്റെ പ്രസക്തിയും മഹത്വവും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ദേശീയ ജനതയെ സ്വാഭിമാനത്തോടെ സന്നദ്ധമാക്കാനുള്ള വിദ്യാഭാരതിയുടെ അഭിമാനകരമായ ഈ ദേശീയയജ്ഞം നടക്കുന്നത്. ഒരേ ദിവസം, ഒരേ സമയം, ഒരേ ഈണത്തില്‍ ഒരേ മനസ്സോടെ, ഏകാത്മതയുടെ ഉണര്‍ത്തുപാട്ടായ വന്ദേമാതരത്തിന്റെ സാമൂഹ്യാലാപനത്തില്‍ വിദ്യാര്‍ത്ഥികള്‍, ആചാര്യന്മാര്‍, രക്ഷിതാക്കള്‍ എന്നിവരോടൊപ്പം മുഴുവന്‍ സമൂഹവും ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ഓരോ വിദ്യാലയപരിപാടിയിലും പങ്കെടുത്ത് ദേശീയ താല്‍പര്യങ്ങളേയും, സ്വാഭിമാനചിന്തകളേയും പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഈ ധര്‍മ്മ ദൗത്യത്തെ വിജയിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

2026 സപ്തംബര്‍ 25 രാവിലെ 11 മണിക്കുള്ള ഈ അനര്‍ഘമുഹൂര്‍ത്തത്തെ സാന്നിദ്ധ്യവും സഹകരണവും നല്‍കി അവിസ്മരണീയമാക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍
സംസ്ഥാന അധ്യക്ഷന്‍
ഭാരതീയ വിദ്യാനികേതന്‍ – കേരളം
9847915783

Tags: vandhe mataram150 years celebrating
Share
Tweet
SendShare

More News from this section

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies